കുടുംബപ്രേക്ഷകരുടെ പ്രിയതാരം ജയറാമിന്റെ ജന്മദിനമാണിന്ന്. സൂപ്പർ കൂൾ അപ്പയ്ക്ക് പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കുകയാണ് മക്കളായ കാളിദാസും മാളവികയും. ജയറാമിന് 55 വയസ്സു തികയുകയാണ്​ ഇന്ന്. നടൻ കുഞ്ചാക്കോ ബോബനും ജയറാമിന് ആശംസകൾ നേർന്നിട്ടുണ്ട്.

 

View this post on Instagram

 

Happy birthday appa

A post shared by Kalidas Jayaram (@kalidas_jayaram) on

 

View this post on Instagram

 

Happy Birthday Appa . I love you the most

A post shared by Chakki (@malavika.jayaram) on

 

View this post on Instagram

 

Happieeee Birthday JAYARAMETTA…

A post shared by Kunchacko Boban (@kunchacks) on

എറണാകുളം ജില്ലയിലെ പെരുമ്പാവൂരാണ് ജയറാം സുബ്രഹ്മണ്യൻ എന്ന ജയറാമിന്റെ സ്വദേശം. മിമിക്രിയിലൂടെ കലാരംഗത്ത് എത്തിയ ജയറാം 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത ‘അപരൻ’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. അനായാസമായി ഹാസ്യം കൈകാര്യം ചെയ്യുന്ന ജയറാം, മികച്ച കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സുകളുടെ പ്രിയനായകനായി മാറുകയായിരുന്നു.

Read more: മോഡലിംഗിലേക്ക് ചുവടുവെച്ച് ജയറാമിന്റെ ചക്കി; ചിത്രങ്ങൾ

തുടക്കത്തിൽ തന്നെ ഏറെ കലാമൂല്യമുള്ളതും ജനശ്രദ്ധയാകർഷിച്ചതുമായ ചിത്രങ്ങളിൽ അഭിനയിക്കാൻ ജയറാമിന് കഴിഞ്ഞു. മൂന്നാം പക്കം (1988), മഴവിൽക്കാവടി (1989), കേളി (1991) തുടങ്ങി നിരവധിയേറെ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്. സത്യൻ അന്തിക്കാട്, രാജസേനൻ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങൾ കുടുംബസദസ്സുകളുടെ പ്രിയതാരമായി ജയറാമിനെ മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളിൽ പലതും അക്കാലത്തെ തിയേറ്റർ ഹിറ്റുകളായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്ദേശം, മേലേപ്പറമ്പിൽ ആൺവീട് തുടങ്ങിയവയെല്ലാം ഉദാഹരണം.

മലയാളത്തിനപ്പുറത്തേക്ക് തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ജയറാമിന് സാധിച്ചു. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലതുമാത്രം. കമലഹാസന്റെ കൂടെ അഭിനയിച്ച തെനാലി എന്ന ചിത്രം ജയറാമിന്റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ചിത്രങ്ങളിൽ ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്കാരവും ലഭിച്ചു. കമൽഹാസനുമായി ഊഷ്മളമായൊരു സൗഹൃദം സൂക്ഷിക്കുന്ന താരം കൂടിയാണ് ജയറാം.

Read more: നിങ്ങ മമ്മൂട്ടിക്ക് പഠിക്കുവാണോ? ജയറാമിനോട് ആരാധകൻ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook