അമ്മ കൂടെയില്ലാതെ ജാന്‍വിയുടെ ആദ്യ പിറന്നാള്‍ദിനം

ജാന്‍വിയുടെ കുട്ടിക്കാല ചിത്രങ്ങള്‍ ചേര്‍ത്തുവച്ചായിരുന്നു ശ്രീദേവി കഴിഞ്ഞവര്‍ഷം മകള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. ‘

Jhanvi Kapoor

കഴിഞ്ഞ 21 വര്‍ഷത്തിനിടെ ആദ്യമായാകും അമ്മ കൂടെയില്ലാതെ ജാന്‍വിയുടെ പിറന്നാള്‍ ദിനം കടന്നുപോകുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ 21-ാം ജന്മദിനമാണിന്ന്. ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ജാന്‍വി. ദഡക്ക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്.

Sonam, Jhanvi

പിറന്നാള്‍ ദിനത്തില്‍ ജാന്‍വിക്ക് പലരും ആശംസകള്‍ നേര്‍ന്നു. ബോളിവുഡ് താരവും ജാന്‍വിയുടെ ബന്ധുവുമായ സോനം കപൂറാണ് ആദ്യം ജാന്‍വിയെ പിറന്നാളാശംസിച്ചത്. ജാന്‍വി ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രം പങ്കുവച്ച് സോനം ‘ഞാന്‍ കണ്ടതില്‍ ഏറ്റവും കരുത്തയായ പെണ്‍കുട്ടി, ഇന്നൊരു സ്ത്രീയായി മാറിയിരിക്കുന്നു. പിറന്നാള്‍ ആശംസകള്‍, ജാനൂ,’ ഇങ്ങനെ കുറിച്ചു.

Manish Malhotra, Jhanvi Kapoor

സെലിബ്രിറ്റി ഡിസൈനറും ശ്രീദേവിയുടെ ഏറ്റവുമടുത്ത സുഹൃത്തുമായ മനീഷ് മല്‍ഹോത്രയും ജാന്‍വിക്ക് ആശംസകളുമായെത്തി. മനീഷും ജാന്‍വിയും ശ്രീദേവിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് മനീഷ് മല്‍ഹോത്ര പങ്കുവച്ചിരിക്കുന്നത്. ‘പ്രിയപ്പെട്ട ജാന്‍വിക്ക് പിറന്നാളാശംസകള്‍. സന്തോഷവും സ്‌നേഹവും സമാധാനവും നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ,’ മനീഷ് മല്‍ഹോത്ര ചിത്രത്തോടൊപ്പം കുറിച്ചു.

Sridevi, Jhanvi

കഴിഞ്ഞവര്‍ഷം തന്റെ പ്രിയപ്പെട്ട മകളുടെ പിറന്നാള്‍ദിനത്തില്‍ ശ്രീദേവി പങ്കുവച്ച ചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. ജാന്‍വിയുടെ കുട്ടിക്കാല ചിത്രങ്ങള്‍ ചേര്‍ത്തുവച്ചായിരുന്നു ശ്രീദേവി മകള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. ‘എന്റെ മാലാഖയ്ക്ക്, ലോകത്ത് എനിക്കേറ്റവും വിലപ്പെട്ടവള്‍ക്ക് പിറന്നാള്‍ ആശംസകള്‍,’ എന്നായിരുന്നു ശ്രീദേവി അന്നു കുറിച്ചത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Happy birthday janhvi kapoor cousin sonam kapoor wishes one of the strongest girls she knows

Next Story
വധുവിനെ കണ്ടെത്താന്‍ റിയാലിറ്റി ഷോ; ആര്യയ്‌ക്കെതിരെ രൂക്ഷവിമര്‍ശനംarya
The moderation of comments is automated and not cleared manually by malayalam.indianexpress.com