ഒരു സുഹൃത്തിനുമപ്പുറമാണ് നീ ഞങ്ങൾക്ക്; ദുൽഖറിന് പൃഥ്വിയുടെ ആശംസ

Happy Birthday Dulquer Salmaan: ദുൽഖറിന്റെ 35-ാം പിറന്നാളാണ് ഇന്ന്

Dulquer Salmaan, Dulquer Salmaan Birthday, ദുൽഖർ സൽമാൻ, Happy Birthday Dulquer Salmaan, DQ birthday, Dulquer Salmaan age, madhavan photos, Dulquer Salmaan pics, Dulquer Salmaan photo, Dulquer Salmaan pic, DQ

Happy Birthday Dulquer Salmaan: മലയാളത്തിനപ്പുറം തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം തന്റെ കഴിവ് തെളിയിച്ച, യുവതാരങ്ങളിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ് ദുൽഖർ സൽമാൻ. താരപുത്രൻ എന്ന മേൽവിലാസത്തിൽ ഒതുങ്ങാതെ തന്റേതായൊരു ശൈലിയിലൂടെ ആരാധകരുടെ ഹൃദയം കവർന്ന താരം. ദുൽഖർ സൽമാന്റെ 35-ാം ജന്മദിനമാണ് ഇന്ന്. പ്രിയപ്പെട്ട ഡിക്യുവിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം സൂക്ഷിക്കുന്ന രണ്ടുപേരാണ് പൃഥ്വിയും ദുൽഖറും. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും നല്ല അടുപ്പമുണ്ട്. “ഹാപ്പി ബർത്ത്ഡേ ബ്രദർ. എനിക്കും സുപ്രിയയ്ക്കും അല്ലിയ്ക്കും ഒരു സുഹൃത്തെന്നതിനുമപ്പുറമാണ് നിങ്ങൾ. ഏറ്റവും കൂളായ ചങ്ങാതിയും നല്ല മനുഷ്യനും ഒന്നിക്കുകയാണ് നിന്നിൽ. നേടിയ ഓരോ വിജയങ്ങൾക്കും നിങ്ങൾ അർഹനാണ്. സ്വന്തം ക്രാഫ്റ്റിനെയും സിനിമയേയും കുറിച്ച് എത്രത്തോളം അഭിനിവേശമുള്ളള വ്യക്തിയാണ് നിങ്ങളെന്ന് ഇന്നെനിക്കറിയാം. താരരാജാവിന്റെ പുത്രൻ എന്ന വിലാസം എത്ര അഭിമാനത്തോടെയാണ് കൊണ്ട് നടക്കുന്നതെന്നും. കുടുംബം, സിനിമ, കാറുകൾ, നമ്മുടെ കൊച്ചുപെൺകുട്ടികൾ ഒന്നിച്ച് വളരുന്നത് കാണുന്നത് …. ഒരുപാട് സ്നേഹം,” പൃഥ്വി കുറിക്കുന്നു.

സുപ്രിയയും ദുൽഖറിന് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്.

2012-ൽ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ആയിരുന്നു രണ്ടാമത്തെ ചിത്രം. ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുൽഖർ സൽമാൻ എന്ന നടന്റെയും ജനപ്രീതി വർദ്ധിപ്പിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദുൽഖറിന് ‘ചാർലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 25 ലേറെ സിനിമകളിലാണ് ദുൽഖർ ഇതിനകം അഭിനയിച്ചിരിക്കുന്നത്.

‘വായ് മൂടി പേസലാം’​ആയിരുന്നു ദുൽഖറിന്റെ ആദ്യ തമിഴ് ചിത്രം. നസ്രിയ നാസിം നായികയായി അഭിനയിച്ച ഈ ചിത്രം ‘സംസാരം ആരോഗ്യത്തിനു ഹാനികരം’ എന്ന പേരിൽ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ‘ഓകെ കൺമണി’ എന്ന മണിരത്നം ചിത്രമാണ് തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദുൽഖർ ചിത്രങ്ങളിലൊന്ന്. തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ‘മഹാനടി’ എന്ന ചിത്രത്തിൽ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുൽഖർ തെലുങ്ക് സിനിമാലോകത്തിന്റെയും സ്നേഹം കവർന്നു. ‘കർവാൻ’ എന്ന ചിത്രത്തിനു ശേഷം ദുൽഖർ അഭിനയിച്ച ഹിന്ദി ചിത്രം ‘ദി സോയാ ഫാക്ടറും’ ഏറെ ശ്രദ്ധ നേടിയിരുന്നു.

അഭിനയത്തിനൊപ്പം നിർമാണരംഗത്തും സജീവമായിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. വരനെ ആവശ്യമുണ്ട്, മണിയറയിൽ അശോകൻ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവും ദുൽഖറായിരുന്നു. റിലീസിനൊരുങ്ങുന്ന കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളുടെ നിർമാണവും ദുൽഖർ പ്രൊഡക്ഷൻ തന്നെയാണ്.

Read more: ഉമ്മിച്ചിയെ കുറിച്ച് വാചാലനായി ദുൽഖർ, കരയിപ്പിക്കുമോ നീ എന്ന് കൂട്ടുകാർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Happy birthday dulquer salmaan prithviraj sukumaran wishes

Next Story
ദാസന്റെയും വിജയന്റെയും മക്കൾ ജാമിങ്; പ്രണവും വിനീതും ചേർന്ന് പാടിയപ്പോൾ: വീഡിയോVineet Sreenivasan, Pranav Mohanlal, Jamming, ichle Saat Dinon Mein, hrudayam, hrudayam movie, പ്രണവ് മോഹൻലാൽ, വിനീത് ശ്രീനിവാസൻ, ഹൃദയം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com