Happy Birthday Dulquer Salmaan: മലയാളത്തിനപ്പുറം തമിഴിലും ഹിന്ദിയിലും തെലുങ്കിലുമെല്ലാം തന്റെ കഴിവ് തെളിയിച്ച, യുവതാരങ്ങളിൽ ശ്രദ്ധേയമായ വ്യക്തിത്വമാണ് ദുൽഖർ സൽമാൻ. താരപുത്രൻ എന്ന മേൽവിലാസത്തിൽ ഒതുങ്ങാതെ തന്റേതായൊരു ശൈലിയിലൂടെ ആരാധകരുടെ ഹൃദയം കവർന്ന താരം. ദുൽഖർ സൽമാന്റെ 33-ാം പിറന്നാളാണ് ഇന്ന്. പ്രിയപ്പെട്ട കുഞ്ഞിക്കയ്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ യുവതാരങ്ങൾ. അനു സിതാര, സംയുക്ത മേനോൻ, ഉണ്ണി മുകുന്ദൻ, ആന്റണി പെപ്പ, ഗോകുൽ സുരേഷ്, പേളി മാണി, സണ്ണി വെയ്ൻ, ഷെയ്ൻ നിഗം, അപ്പാനി ശരത്ത്, സൗബിൻ സാഹിർ, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി പേരാണ് ദുൽഖറിന് ആശംസകൾ നേർന്നിരിക്കുന്നത്.

View this post on Instagram

#happybirthday Machane I love you @dqsalmaan

A post shared by Soubin Shahir (@soubinshahir) on

View this post on Instagram

Happy birthday kunjikkaFavourite actor

A post shared by Shane Nigam (@actor.shanenigam) on

2012-ൽ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ആയിരുന്നു രണ്ടാമത്തെ ചിത്രം. ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുൽഖർ സൽമാൻ എന്ന നടന്റെയും ജനപ്രീതി വർദ്ധിപ്പിച്ചു. പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദുൽഖറിന് ‘ചാർലി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 25 ലേറെ സിനിമകളിലാണ് ദുൽഖർ ഇതിനകം അഭിനയിച്ചിരിക്കുന്നത്.

‘വായ് മൂടി പേസലാം’​ആയിരുന്നു ദുൽഖറിന്റെ ആദ്യ തമിഴ് ചിത്രം. നസ്രിയ നാസിം നായികയായി അഭിനയിച്ച ഈ ചിത്രം ‘സംസാരം ആരോഗ്യത്തിനു ഹാനികരം’ എന്ന പേരിൽ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ‘ഓകെ കൺമണി’ എന്ന മണിരത്നം ചിത്രമാണ് തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദുൽഖർ ചിത്രങ്ങളിലൊന്ന്. തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ‘മഹാനടി’ എന്ന ചിത്രത്തിൽ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുൽഖർ തെലുങ്ക് സിനിമാലോകത്തിന്റെയും സ്നേഹം കവർന്നു.

‘കർവാൻ’ എന്ന ചിത്രത്തിനു ശേഷം ദുൽഖർ അഭിനയിക്കുന്ന പുതിയ ഹിന്ദി ചിത്രം ‘ദി സോയാ ഫാക്ടർ’ റിലീസിന് ഒരുങ്ങുകയാണ് ഇപ്പോൾ. സെപ്റ്റംബർ 20 നാണ് ചിത്രം റിലീസിനെത്തുക. സോനം കപൂറും ദുൽഖറും മുഖ്യ വേഷങ്ങളിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഭിഷേക് ശർമയാണ്. വേൾഡ് കപ്പ് കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പശ്ചാത്തലത്തിൽ പറയപ്പെടുന്ന ഒരു കഥയാണ് ‘ദി സോയാ ഫാക്ടറി’ന്റെത്. ചിത്രത്തിന് ‘യൂ’ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

അഭിനയത്തിനൊപ്പം നിർമാണരംഗത്തും സജീവമായിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. ദുൽഖർ ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൽ ഗ്രിഗറി ജേക്കബ് ആണ് നായകൻ. നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമൽ, അനുപമ പരമേശ്വരൻ, അനു സിതാര എന്നിവർ നായികമാരായി എത്തുന്നു.

Read more: ‘വാപ്പച്ചിയെപ്പോലെയാകാന്‍ എന്നെ കൊണ്ട് ഒരിക്കലും സാധിക്കില്ല’: ദുൽഖർ സല്‍മാന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook