/indian-express-malayalam/media/media_files/uploads/2018/10/Happy-Birthday-Amitabh-Bachchan-76-Sye-Raa-Narasimha-Reddy-First-Look-Motion-Poster.jpg)
Happy Birthday Amitabh Bachchan 76 Sye Raa Narasimha Reddy First Look Motion Poster
Happy Birthday Amitabh Bachchan: ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ ഇന്ന് 76-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം തെലുങ്കില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. പ്രാദേശിക ഭാഷാ ചിത്രങ്ങളില്‍ അമിതാഭ് ബച്ചന്റെ കരിയറിലെ തന്നെ വഴിത്തിരിവാകും ഈ ചിത്രം എന്നാണ് പ്രതീക്ഷിക്കുന്നത്.
സ്വാതന്ത്ര്യ സമര സേനാനി ഉയ്യലവാഡാ നരസിംഹ റെഡ്ഡിയുടെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ ഗോസായി വെങ്കണ്ണ എന്ന ആത്മീയ ആചാര്യനും, നരസിംഹ റെഡ്ഡിയുടെ വഴിക്കാട്ടിയുമാണ് ബച്ചന്‍ എത്തുന്നത്.
നരച്ച, നീളമേറിയ താടിയും നെറ്റിയിലെ നീണ്ട ചുമന്ന പൊട്ടുമെല്ലാം വളരെയധികം ശ്രദ്ധിക്കപ്പെടുന്നതാണ്. ആദ്യമായാകും ആരാധകര്‍ അദ്ദേഹത്തെ ഇത്തരമൊരു ലുക്കില്‍ കാണുന്നത്. ബിഗ് ബിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് ടീസര്‍ അവസാനിക്കുന്നത്.
നിലവില്‍ ആമിർ ഖാനൊപ്പം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ എന്ന ചിത്രവും, രണ്‍ബീര്‍ കപൂറിനും ആലിയ ഭട്ടിനുമൊപ്പം ബ്രഹ്മാസ്ത്രയുമാണ് ബച്ചന്റെ പുതിയ ചിത്രങ്ങള്‍. തഗ്‌സ് ഓഫ് ഹിന്ദോസ്ഥാനിലും വ്യത്യസ്തമായൊരു ലുക്കിലാണ് ബച്ചന്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിന് വലിയ കൈയ്യടിയാണ് ലഭിച്ചത്. കൂടാതെ കോന്‍ ബനേഗാ ക്രോര്‍പതിയിലേക്ക് അദ്ദേഹം തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്.
1942 ഒകടോബര്‍ 11ന് കവി ഹരിവൻഷ് റായ് ബച്ചന്റേയും തേജി ബച്ചന്റേയും മൂത്ത മകനായി അലഹബാദില്‍ ജനിച്ചു. പഠനത്തിനു ശേഷം 1969 തില്‍ മൃണാള്‍ സെന്നിന്‍റെ ‘ഭുവന്‍ ഷോം’ എന്ന ചിത്രത്തില്‍ ശബ്ദ കലാകാരനായി സിനിമയില്‍ അരങ്ങേറി. ആദ്യമായി അഭിനയിച്ച ചിത്രം ‘സാത്ത് ഹിന്ദുസ്ഥാനി’. അതില്‍ തുടങ്ങി നൂറു കണക്കിന് ചിത്രങ്ങള്‍ അഭിനേതാവായും, ശബ്ദകലാകാരനായും, നിര്‍മ്മാതാവായും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.