scorecardresearch
Latest News

‘ശാലിനിയോടുള്ള പ്രണയം തുടങ്ങിയത് ആ അപകടത്തിൽ നിന്ന്’: അജിത്

തന്നെ ഏറ്റവും കൂടുതൽ പിന്തുണയ്ക്കുന്ന ആളും തന്റെ ഏറ്റവും മോശം വിമർശകയുമായി ഭാര്യ ശാലിനിയെ വിശേഷിപ്പിച്ച ഒരു പഴയ അഭിമുഖത്തിലാണ് അജിത് ഇക്കാര്യം പറഞ്ഞത്

ajith, shalini, ie malayalam

തമിഴ് സൂപ്പർ താരം അജിത് കുമാറിന് ഇന്ന് 51 വയസ്സ് തികഞ്ഞിരിക്കുകയാണ്. ഒരിക്കലും മാധ്യമങ്ങൾക്ക് മുന്നിലെത്താത്ത നടനാണ് അദ്ദേഹം. ഏതെങ്കിലും തരത്തിൽ മാധ്യമങ്ങൾക്ക് അദ്ദേഹം ഒരു അഭിമുഖം നൽകിയിട്ട് നാളുകളേറെയായി. സ്വന്തം സിനിമയുടെ പ്രമോഷന് പോലും അദ്ദേഹത്തെ മാധ്യമങ്ങൾക്ക് മുന്നിൽ കാണാനാവില്ല. റിലീസിന് മുമ്പോ ശേഷമോ അജിത്ത് തന്റെ സിനിമയെക്കുറിച്ച് സംസാരിക്കുന്നത് കാണാനാവില്ല.

എന്നാൽ അദ്ദേഹം എന്നും അങ്ങനെയായിരുന്നില്ല. തന്റെ ചിത്രങ്ങളുടെ പ്രമോഷനുകൾക്കായി അജിത് മാധ്യമങ്ങൾക്ക് മുന്നിലെത്തിയ ഒരു കാലമുണ്ടായിരുന്നു. ബില്ല (2007) എന്ന ചിത്രത്തിന്റെ റിലീസിന് മുൻപ് ഹാസ്യ നടൻ സന്താനം അവതാരകനായ ഒരു ടോക്ക് ഷോയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

40 മിനിറ്റ് നീണ്ട അന്നത്തെ സംഭാഷണത്തിൽ തന്റെ കുട്ടിക്കാലം മുതൽ തന്റെ ജീവിതത്തെ കുറിച്ച് അജിത് സംസാരിച്ചിരുന്നു. അന്ന് തന്റെ ഏറ്റവും മോശം വിമർശക എന്ന് വിളിക്കുന്ന ഭാര്യ ശാലിനിയെ കുറിച്ചും അവരുടെ ബന്ധത്തെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

ശാലിനിയെ വിവാഹം ചെയ്യാൻ വിധിക്കപ്പെട്ടവനാണ് താനെന്നാണ് അജിത് അന്ന് പറഞ്ഞത്. അമർക്കളം (1999) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലായത്.

ശാലിനിയും അജിതും അമർക്കളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ

“അമർക്കളത്തിന്റെ നിർമ്മാതാക്കൾ ശാലിനിയെ സമീപിച്ചപ്പോൾ അവൾക്ക് അഭിനയിക്കാൻ പഠനം തുടരാൻ ആയിരുന്നു താൽപര്യം. അപ്പോൾ നിർമ്മാതാക്കൾ എന്നോട് അവളെ സമ്മതിപ്പിക്കാമോ എന്ന് ചോദിച്ചു. അതിനാൽ ഞാൻ ശാലിനിയെ വിളിച്ചു, ഞാൻ പറഞ്ഞു, ‘ഞാൻ അജിത് കുമാർ ആണ്, എനിക്ക് നിങ്ങളോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹമുണ്ട്. നിർമ്മാതാക്കൾക്കും ഇതിൽ താൽപ്പര്യമുണ്ട്.’. അപ്പോൾ അവൾ പറഞ്ഞു, ‘ഇല്ല. എനിക്ക് അഭിനയിക്കാൻ ആഗ്രഹമില്ല. എനിക്ക് പഠിക്കണം.’ അത് ഞാൻ അനുവദിച്ചു. എന്നാൽ നിർമ്മാതാക്കൾ വീണ്ടും നിര്ബന്ധിച്ചതോടെ അവൾ സമ്മതിച്ചു. ഞങ്ങൾ കണ്ടുമുട്ടാൻ വിധിക്കപ്പെട്ടവരായിരുന്നു എന്ന് ഞാൻ കരുതുന്നു, ”അദ്ദേഹം പറഞ്ഞു.

അന്ന് ആദ്യ കാഴ്ചയിൽ തന്നെ ശാലിയോട് പ്രണയം തോന്നിയെന്നും അജിത് വെളിപ്പെടുത്തി. “ഞങ്ങൾ ഒരുമിച്ച് ചെയ്ത ആദ്യ ഷോട്ടിനിടെ, അറിയാതെ ഞാൻ അവളുടെ കൈത്തണ്ട മുറിച്ചു. എന്നാൽ അവൾ അഭിനയം തുടർന്നു. ശരിക്കും മുറിഞ്ഞെന്നും രക്തം വരുന്നുണ്ടെന്നും കുറച്ചു കഴിഞ്ഞാണ് ഞങ്ങൾ അറിഞ്ഞത്. അവിടെ നിന്നാണ് അത് ആരംഭിച്ചതെന്ന് ഞാൻ കരുതുന്നു,” അജിത് ഓർത്തു.

തന്റെ പ്രധാന പിന്തുണയും ഏറ്റവും മോശം വിമർശകയുമാണ് എന്നാണ് അജിത്ത് ശാലിനിയെ വിശേഷിപ്പിച്ചത്. “അവൾ എന്റെ കടുത്ത വിമർശകയാണ്. ചില സമയങ്ങളിൽ, സുഹൃത്തുക്കൾ ഒരുതരം സിനിമ നല്ലതായിരുന്നുവെന്ന് പറഞ്ഞേക്കും. പക്ഷേ, ശാലിനിയുടെ കാര്യം അങ്ങനല്ല, അവൾ എല്ലാം തുറന്നുപറയും. എല്ലാ കാര്യങ്ങളിലും അവളുടെ കാഴ്ചപ്പാടുകളിൽ അവൾ വളരെ സത്യസന്ധയാണ്. അവൾ സ്ക്രിപ്റ്റുകളിൽ ഇടപെടില്ല. പക്ഷേ, അവൾ എന്റെ ഭാര്യയാണ്, എന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദു, അതിനാൽ ഞാൻ അവളുമായി ഒരുപാട് കാര്യങ്ങൾ പങ്കിടാറുണ്ട്, ”അദ്ദേഹം പറഞ്ഞു.

അമർക്കളത്തിന്റെ സെറ്റിൽ വച്ച് പ്രണയത്തിലായ അജിത്തും ശാലിനിയും 2000ലാണ് വിവാഹിതരായത്. ഇവർക്ക് ഒരു മകളും ഒരു മകനുമുണ്ട്.

Also Read: ആരാധകർക്കൊപ്പം സിനിമ കാണാൻ നയൻതാരയും വിഘ്‌നേഷും തിയേറ്ററിൽ; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Happy birthday ajith kumar his love story shalini

Best of Express