Happy Birthday Aishwarya Rai Bachchan: സൗന്ദര്യത്തിന് ഇന്ന് നാല്പത്തിയാറ് വയസ്സ്

Happy Birthday Aishwarya Rai Bachchan: സൗന്ദര്യത്തിന്റെ പര്യായമായി അവര്‍ നിലകൊള്ളാന്‍ തുടങ്ങിയിട്ട് രണ്ടര ദശാബ്ദങ്ങളാകുന്നു. റാമ്പിലും സ്ക്രീനിലും ഇന്നും ഐശ്വര്യ തന്നെയാണ് ‘ഷോ-സ്റ്റോപ്പര്‍’

aishwarya rai bachchan, abhishek bachchan, aaradhya bachchan, aishwarya rai birthday, happy birthday aishwarya rai bachchan, happy birthday ash, abhishek aishwarya couple goals, aishwarya happy birthday, ഐശ്വര്യ റായ്, ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, ആരാധ്യ ബച്ചൻ, ഐശ്വര്യറായ് പിറന്നാൾ, ഐശ്വര്യ റായ്, ജന്മദിനം, aishwarya rai age, ഐശ്വര്യ റായ് വയസ്സ്, IE malayalam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam

Aihwarya Rai Bachchan 46th Birthday: രണ്ടര പതിറ്റാണ്ടിലേറെയായി സുന്ദരി അല്ലെങ്കില്‍ ലോകസുന്ദരി എന്ന വാക്കിനൊപ്പം ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിൽ തെളിയുന്ന മുഖം ഐശ്വര്യാ റായ് ബച്ചന്‍ എന്ന ആഷിന്റെതാവാം. വര്‍ഷങ്ങള്‍ കടന്നു പോകുമ്പോഴും, ഓരോ വർഷവും പുതിയ ലോകസുന്ദരികൾ തിരഞ്ഞെടുക്കപ്പെട്ടിട്ടും, പ്രായം ഇന്നേക്ക് നാല്പത്തിയാറു തികയുമ്പോഴും, ലോകത്തെ അതിസുന്ദരിയായ സ്ത്രീകളില്‍ ഒരാള്‍ എന്ന ഐശ്വര്യയുടെ ഇമേജിന് മാത്രം കാര്യമായ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല. വെട്ടിയൊതുക്കിയ, ‘ഫെയറി റെഡ്’ നിറം നല്‍കിയ മുടിയും നക്ഷത്രതിളക്കമുള്ള കണ്ണുകളും പക്വമായ പെരുമാറ്റവും ഇടപെടലുകളും കൊണ്ട് ഇപ്പോഴും വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുകയാണ് ഐശ്വര്യ റായ് ബച്ചൻ.

സിനിമയോടുള്ള പോസിറ്റീവ് ആയ സമീപനവും സ്ഥിരോത്സാഹവുമെല്ലാം അണുവിട വ്യത്യാസം വരാതെ ഐശ്വര്യ ഇപ്പോഴും കൊണ്ടു നടക്കുകയാണ്. മുന്നിലെത്തുന്ന ഓരോ ആരവങ്ങളെയും ആരാധകവൃന്ദത്തേയും സ്‌നേഹത്തോടെയും സന്തോഷത്തോടെയും വരവേല്‍ക്കുന്നു. പതിറ്റാണ്ടുകള്‍കൊണ്ട് സ്‌നേഹവും കരുതലുമുള്ള ഭാര്യ, വാത്സല്യവതിയായ അമ്മ തുടങ്ങിയ വിശേഷണങ്ങള്‍ കൂടി ആ വ്യക്തിത്വത്തിന്റെ ഭാഗമായി മാറി എന്നു മാത്രം.

Aishwarya Rai Bachchan, ഐശ്വര്യ റായ്, Mani Ratnam, മണിരത്‌നം, Ponniyin Selvan, പൊന്നിയിന്‍ സെല്‍വന്‍, iemalayalam, ഐഇ മലയാളം

Aishwarya Rai Bachchan, The Red Carpet Star: ചുവന്ന പരവതാനിയില്‍ തിളങ്ങുന്ന ഇന്ത്യന്‍ സൗന്ദര്യം

ലോകമെമ്പാടും ആരാധകരുള്ള, സൂപ്പര്‍താരങ്ങളേക്കാള്‍ ആഘോഷിക്കപ്പെടുന്ന അഭിനേത്രി, രാജ്യാന്തര വേദികളിലെ റെഡ് കാര്‍പെറ്റില്‍ പലപ്പോഴും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സൗന്ദര്യബിംബം, ലോറിയലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍, അസൂയാവഹമായ രീതിയില്‍ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ‘ബ്യൂട്ടി ക്വീന്‍’ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയാണ് ബോളിവുഡിന്റെ ഈ പ്രിയപ്പെട്ട ‘ഐക്കണിന്’. പഴകും തോറും വീര്യമേറുന്ന വീഞ്ഞിനെപ്പോലെയാണ് ഐശ്വര്യ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. സൗന്ദര്യത്തിന്റെ പര്യായമായി അവര്‍ നിലകൊള്ളാന്‍ തുടങ്ങിയിട്ട് രണ്ടര ദശാബ്ദങ്ങളാകുന്നു. റാമ്പിലും സ്ക്രീനിലും ഇന്നും ഐശ്വര്യ തന്നെയാണ് ‘ഷോ-സ്റ്റോപ്പര്‍’. ഐശ്വര്യയുടെ 46-ാം ജന്മദിനമാണ് ഇന്ന്.

“സൗന്ദര്യമോ ഫിറ്റ്‌നസോ ഒന്നും അനായാസേന നേടാവുന്നതോ പരിപാലിക്കാവുന്നതോ ആയ കാര്യങ്ങളല്ല. ഓരോന്നും അതിന്റേതായ അധ്വാനം ആവശ്യമാണ്. ജോലി ചെയ്യുന്ന സ്ത്രീകളെയും അമ്മമാരെയുമെല്ലാം സംബന്ധിച്ച്, ശരീരവും സൗന്ദര്യവുമെല്ലാം പരിപാലിക്കുക എന്നത് കൂടുതല്‍ അധ്വാനം വേണ്ടി വരുന്ന കാര്യമാണ്. പക്ഷേ, എല്ലാ കാര്യങ്ങളുടെയും വിജയം അതിനെ നമ്മള്‍ എങ്ങനെ നോക്കി കാണുന്നു എന്നതിന് അനുസരിച്ചാണ്. ആരോഗ്യപരിപാലനവും സൗന്ദര്യപരിപാലനവുമൊക്കെ ഞാനേറെ ഇഷ്ടത്തോടെയാണ് ചെയ്യുന്നത്. അതുപോലെ തന്നെയാണ്, ജോലിയില്‍ ആനന്ദം കണ്ടെത്തുന്നതും. അമ്മ എന്ന റോളിലും ഞാനേറെ സന്തോഷവതിയാണ്. മകളുമെന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. പ്ലാനിങ്ങും ചെയ്യുന്ന കാര്യങ്ങളോടുള്ള പോസിറ്റീവ് മനോഭാവവുമാണ് ഏതു കാര്യത്തെയും സാധ്യമാക്കുന്നത്,” ഐശ്വര്യയുടെ ഈ വാക്കുകളിൽ പോലുമുണ്ട് ജീവിതവീക്ഷണങ്ങളിലെ വ്യക്തത.

aishwarya rai bachchan, abhishek bachchan, aaradhya bachchan, aishwarya rai birthday, happy birthday aishwarya rai bachchan, happy birthday ash, abhishek aishwarya couple goals, aishwarya happy birthday, ഐശ്വര്യ റായ്, ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, ആരാധ്യ ബച്ചൻ, ഐശ്വര്യറായ് പിറന്നാൾ, ഐശ്വര്യ റായ്, ജന്മദിനം, aishwarya rai age, ഐശ്വര്യ റായ് വയസ്സ്, IE malayalam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam

Aishwarya Rai Bachchan Filmography: ഐശ്വര്യ റായ് ബച്ചന്‍ – ഇരുവര്‍ മുതല്‍ ഫന്നെ ഖാന്‍ വരെ

1973 നവംബർ ഒന്നിനാണ് ഐശ്വര്യയുടെ ജനനം. അച്ഛൻ മറൈൻ ബയോളജിസ്റ്റായ കൃഷ്ണരാജ് റായ്. അമ്മ എഴുത്തുകാരി വൃന്ദ റായ്. മോഡലിങ്ങിലൂടെയായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. 1994 ൽ ലോകസുന്ദരി പട്ടം നേടിയതോടെയാണ് ഐശ്വര്യ പ്രശസ്തയാവുന്നത്. ലോകത്തിൽ ഏറ്റവും സൗന്ദര്യമുളള സ്ത്രീയെന്ന് ആഗോളതലത്തിൽ വിശേഷിപ്പിക്കപ്പെട്ട വ്യക്തിത്വമാണ് ഐശ്വര്യയുടേത്.

1997ൽ മണിരത്നം സംവിധാനം ചെയ്ത ‘ഇരുവർ’ ആയിരുന്നു ഐശ്വര്യയുടെ ദ്യ ചിത്രം. മോഹൻലാലിന്റെ നായികയായിട്ടായിരുന്നു ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റം. ആദ്യചിത്രത്തിൽ തന്നെ ഇരട്ടകഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യവും ഐശ്വര്യയ്ക്ക് ലഭിച്ചു. ‘ഇരുവറി’ൽ കൽപന, പുഷ്പവല്ലി എന്നിങ്ങനെ രണ്ടു കഥാപാത്രങ്ങളെയാണ് ഐശ്വര്യ അഭിനയിച്ചത്. മോഹൻലാലിന്റെ ആദ്യഭാര്യയുടെ വേഷത്തിലും ജയലളിതയോട് സാമ്യമുള്ള ഒരു സിനിമാതാരത്തിന്റെ വേഷത്തിലുമാണ് ‘ഇരുവറി’ൽ ഐശ്വര്യയെ കണ്ടത്. എംജി ആറിന്റേയും കരുണാനിധിയുടെയും ജയലളിതയുടെയും ജീവിതം ‘ഇരുവറി’ലൂടെ അഭ്രപാളിയിലെത്തിയപ്പോള്‍ ഇന്ത്യന്‍ സിനിമലോകത്ത് പിറന്നത് എവര്‍ഗ്രീന്‍ ക്ലാസിക് ചിത്രമായിരുന്നു. ആദ്യചിത്രം നേടിയ പ്രശസ്തി ഐശ്വര്യയുടെ കരിയറിനും ഗുണകരമായി.

1998 ൽ പുറത്തിറങ്ങിയ ‘ജീൻസ്’ ആണ് ഐശ്വര്യയെ ശ്രദ്ധേമാക്കിയ മറ്റൊരു ചിത്രം. ‘ജീൻസ്’ ഐശ്വര്യയിലെ അഭിനേത്രിയ്ക്ക് ഒപ്പം നർത്തകിയുടെയും കഴിവു തെളിയിച്ച ചിത്രങ്ങളിലൊന്നായിരുന്നു. ആദ്യ ചിത്രം ‘ഇരുവറി’ൽ നടി രോഹിണിയായിരുന്നു ഐശ്വര്യയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തിരുന്നത്. എന്നാൽ ‘ജീൻസി’ൽ തന്റെ കഥാപാത്രത്തിനു ഡബ്ബ് ചെയ്യത് ഐശ്വര്യ തന്നെയായിരുന്നു.

 

‘ഓർ പ്യാർ ഹോ ഗെയാ’ ആണ് ഐശ്വര്യയുടെ ആദ്യ ബോളിവുഡ് ചിത്രം. പക്ഷേ ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് സഞ്ജയ് ലീല ബൻസാലിയുടെ ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സിനിമയിലൂടെയാണ് ഐശ്വര്യ ബോളിവുഡിൽ ശ്രദ്ധ നേടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരം ലഭിച്ചു. തുടർന്ന് വലുതും ചെറുതുമായ നിരവധിയേറെ ചിത്രങ്ങളിലൂടെ ഐശ്വര്യ ബോളിവുഡിൽ തന്റെ സ്ഥാനം ഉറപ്പിച്ചു.

സഞ്ജയ് ലീലാ ബൻസാലിയുടെ ‘ദേവദാസ്’ആണ് അന്തർദ്ദേശീയ തലത്തിൽ ഐശ്വര്യയെ ശ്രദ്ധേയയാക്കിയ ചിത്രങ്ങളിലൊന്ന്. 2002 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട ‘ദേവദാസി’നെ മില്ലേനിയത്തിലെ മികച്ച പത്ത് ചിത്രങ്ങളായി ടൈം മാഗസിൻ തിരഞ്ഞെടുത്തിരുന്നു. ‘ചോക്കർ ബാലി’, ‘ബ്രൈഡ് & പ്രെജ്യുഡിസ്’, ‘റെയിൻകോട്ട്’, ‘ശബ്ദ്’, ‘ദ മിസ്ട്രസ് ഓഫ് സ്പൈസസ്’, ‘ഉമ്റാവോ ജാൻ’, ‘ഗുരു’, ‘ജോധാ അക്ബർ’, ‘ഗുസാരിഷ്’, ‘രാവൺ’, ‘എന്തിരൻ’ തുടങ്ങി നിരവധിയേറെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. അഴക് മാത്രമേയുള്ളൂ, അഭിനയമികവില്ലെന്ന് ആദ്യകാലത്ത് വിമർശിച്ചവർക്ക് തന്റെ സിനിമകളിലൂടെ തന്നെ ഐശ്വര്യ ഉത്തരം കൊടുക്കുകയായിരുന്നു.

ബോളിവുഡിൽ തിരക്കിലായിരിക്കുമ്പോഴും തമിഴ്, ബംഗാളി സിനിമകളിലും ഐശ്വര്യ അഭിനയിച്ചു. തമിഴിൽ 2010 ൽ പുറത്തിറങ്ങിയ ‘രാവണ’നും ‘യന്തിര’നും ഐശ്വര്യയുടെ വിജയ ചിത്രങ്ങളാണ്. ‘ബ്രൈഡ് ആൻ പ്രിജുഡിസ്’ (2003), ‘മിസ്‌ട്രസ് ഓഫ് സ്പൈസസ്’ (2005), ‘ലാസ്റ്റ് ലിജിയൻ(2007) എന്നിവ ഐശ്വര്യയെ അന്തർദ്ദേശീയ തലത്തിൽ പ്രശസ്തയാക്കിയ ചിത്രങ്ങളാണ്. മോഹൻലാലിനൊപ്പം മാത്രമല്ല മലയാളത്തിലെ മറ്റു പ്രമുഖ നടന്മാരായ മമ്മൂട്ടി, പൃഥ്വിരാജ്, കലാഭവൻ മണി എന്നിവർക്കൊപ്പവും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്.

Aishwarya Rai Bachchan Family: ആരാധ്യയുടെ അമ്മ

2007ൽ നടൻ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും തൽക്കാലികമായി വിട്ടു നിന്ന ഐശ്വര്യ, മകൾ ആരാധ്യയുടെ ജനനശേഷമാണ് വീണ്ടും ബോളിവുഡിൽ സജീവയായത്. കരിയറും കുടുംബവും പാരന്റിംഗുമെല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോകുന്ന ഐശ്വര്യ ഏറെ പേർക്ക് മാതൃകയായൊരു വ്യക്തിത്വമാണ്. തന്റെ എല്ലാ ഉത്തരവാദിത്വങ്ങളും മനോഹരമായി നിർവ്വഹിക്കുകയും അതേ സമയം തന്നെ ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ സെലിബ്രിറ്റിയെന്ന തന്റെ റോളിന് യാതൊരു ഇളക്കവും തട്ടാതെ മുന്നോട്ട് കൊണ്ടു പോകുകയും ചെയ്യുന്ന ഐശ്വര്യ പലപ്പോഴും ബി ടൗണിന് ഒരു അത്ഭുതമാണ്.

“ഞാൻ വളർന്ന രീതിയങ്ങനെയാണ്. 18 വയസ്സു മുതൽ ധാരാളം ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു ചെയ്യുന്ന ഒരാളാണ് ഞാൻ. രാവിലെ 5:30 ഓടെയാണ് എന്റെ ഒരു ദിവസം തുടങ്ങുന്നത്. എനിക്കോർമ്മ വച്ച നാൾ മുതൽ അതങ്ങനെയാണ്. ആരാധ്യയുടെ വരവോടെ അവൾ കഴിഞ്ഞേ എനിക്ക് മറ്റെന്തുമുള്ളൂ. അവളാണ് എന്റെ പ്രഥമ പരിഗണന, ബാക്കിയെല്ലാം സെക്കൻഡറിയാണ്” ഒരു അഭിമുഖത്തില്‍ അഭിമുഖത്തിൽ ഐശ്വര്യ റായ് പറഞ്ഞതിങ്ങനെ.

ആയമാർക്കൊപ്പം കൂടുതൽ സമയം കുഞ്ഞുങ്ങളെ വിടുന്ന സെലിബ്രിറ്റി അമ്മമാരിൽ നിന്നും വ്യത്യസ്തയാണല്ലോ ഐശ്വര്യ എന്ന ചോദ്യത്തിന് ആരാധ്യയ്ക്കും ആയയുണ്ടെന്നായിരുന്നു താരത്തിന്റെ മറുപടി. ”ഞാൻ തിരക്കിലാകുമ്പോൾ ആരാധ്യയുടെ കാര്യങ്ങൾ ആയ തന്നെയാണ് ശ്രദ്ധിക്കുന്നത്. എന്നാലും, ആരാധ്യയ്ക്ക് വേണ്ടതെല്ലാം സ്വയം ചെയ്തു കൊടുക്കണം എന്നാഗ്രഹിക്കുന്ന ഒരമ്മയാണ് ഞാൻ. എന്റെ തിരക്കുകൾ എപ്പോഴും അതിന് അനുവദിക്കാറില്ലെങ്കിലും കഴിയാവുന്നിടത്തോളം കാര്യങ്ങൾ ഞാൻ തനിയെ ചെയ്യാൻ ശ്രമിക്കാറുണ്ട്. ”

“കരിയറും വീട്ടിലെ ഉത്തരവാദിത്വങ്ങളും ഒരേ പ്രാധാന്യത്തോടെ കൊണ്ടുപോകുന്ന എല്ലാ സ്ത്രീകളും ഹീറോ ആണ്. സമയത്തിന്റെ മേൽ നല്ല കൈയ്യടക്കവും കഠിനാധ്വാനവും വേണം കരിയറും വീടും ബാലൻസ് ചെയ്ത് കൊണ്ട് പോകാൻ. മികച്ച പിന്തുണ നൽകുന്ന പാർട്ണർ ആണ് മറ്റൊരു ഭാഗ്യം.”

Read more: ലോകത്തെ ഏറ്റവും മികച്ച അമ്മയ്ക്ക്; ഐശ്വര്യയെ കിരീടമണിയിച്ച് ആരാധ്യ

Aishwarya Rai Bachchan 46th Birthday in Italy: പിറന്നാളാഘോഷം ഇറ്റലിയിൽ

ഭർത്താവ് അഭിഷേകിനും മകൾ ആരാധ്യയ്ക്കും ഒപ്പം റോമിലാണ് ഐശ്വര്യ ഇപ്പോൾ.  സ്വിസ് വാച്ച് ബ്രാൻഡുമായുള്ള അസോസിയേഷന്റെ 20-ാം വാർഷികമാഘോഷിക്കാനാണ് ഐശ്വര്യ റോമിൽ എത്തിയിരിക്കുന്നത്. ഐശ്വര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ച്  ഇറ്റലിയിൽ വെക്കേഷൻ പ്ലാൻ ചെയ്തിരിക്കുകയാണ് അഭിഷേക്. ഈ പ്രായത്തിലും എങ്ങനെയാണ് ഇത്രയും ചെറുപ്പമായിരിക്കുന്നതെന്ന അത്ഭുതത്തോടെയാണ് ഐശ്വര്യയെ റോമിലെ ആരാധകർ വരവേൽക്കുന്നത്.

ബോളിവുഡിന്റെ സ്പന്ദനം നിയന്ത്രിക്കുന്ന ബച്ചൻ കുടുംബത്തിലെ മരുമകളുടെ വേഷത്തിലും ആരാധ്യയുടെ അമ്മയുടെ വേഷത്തിലും തിളങ്ങുന്ന അതേ ഐശ്വര്യ തന്നെയാണ്, കാനിലെ റെഡ് കാർപ്പെറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന റോയൽ ബ്യൂട്ടിയായി,അഭിമാന താരമായി വർഷം തോറും പ്രത്യക്ഷപ്പെടുന്നത്. അതേ ഐശ്വര്യ തന്നെയാണ്, സാമൂഹിക പ്രതിബദ്ധതയോടെ നിരവധി സോഷ്യൽ ആക്റ്റിവിറ്റികളുടെ ഭാഗമായി പ്രവർത്തിക്കുന്നതും. ചെയ്യുന്ന കാര്യങ്ങൾക്കെല്ലാം ഐശ്വര്യ നൽകുന്ന അർപ്പബോധമാവാം, പകരക്കാരില്ലാത്ത താരറാണിയായി ഐശ്വര്യയെ നിലനിർത്തുന്നത്.

 

Read more: സൗന്ദര്യസംരക്ഷണം, അഭിനയം, ജീവിതവിജയം, ഒന്നും എളുപ്പം കിട്ടുന്നതല്ല: ഐശ്വര്യ റായ് ബച്ചന്‍

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Happy birthday aishwarya rai bachchan

Next Story
നവംബറിൽ റിലീസിനെത്തുന്ന പ്രധാന ചിത്രങ്ങൾUnder world, Aakasha Ganga2, Under world release, Aakasha ganga2 release, November malayalam movie release, Asif Ali, mamangam release, nalpathiyonnu release, android kunjappan version 5.25 release, standup release, moothon release, Helen release, Jack Daniel release, ആസിഫ് അലി, വിനയൻ, Vinayan, Malayalam films, IE Malayalam, ഐ ഇ മലയാളം, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam, Mamangam Nalpathiyonnu Android Kunjappan Version 5.25 Stand Up Moothon Helen Jack Daniel
The moderation of comments is automated and not cleared manually by malayalam.indianexpress.com