scorecardresearch

നടി ഹൻസിക മോട്‌വാനി വിവാഹിതയായി

ഡിസംബർ 4ന് ജയ്പൂരിൽ വച്ചാണ് ഹൻസികയും സൊഹേലും വിവാഹിതരായത്

Hansika, Actress, Wedding

തെന്നിന്ത്യന്‍ താരം ഹൻസിക മോട്‌വാനിയുടെ വിവാഹാതിയായി.ഡിസംബർ 4ന് ജയ്പൂരിൽ വച്ചാണ് ഹൻസികയും സൊഹേലും വിവാഹിതരായത്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷം നടന്നത്. വിവാഹിത്തിനു മുൻപുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

റോയൽ ലുക്കിൽ സോഹേലിനൊപ്പം വിവാഹ വേദിയിലേക്കെത്തുന്ന ഹൻസികയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഫാൻസ് പേജുകളിൽ നിറയുന്നത്.

ഹൻസികയുടെ മെഹന്ദി ചടങ്ങ് ഡിസംബർ 3 നും ഹൽദി ചടങ്ങ് ഡിസംബർ നാലിനു പുലർച്ചെയുമാണ് നടന്നത്. ബ്രൈഡൽ ഷവർ, സൂഫി എന്നിവയും അരങ്ങേറിയിരുന്നു.

പാരീസിലെ ഈഫൽ ടവറിന് മുന്നിൽ വെച്ചാണ് സൊഹേൽ ഖതൂരിയ ഹൻസികയോട് പ്രണയാഭ്യർത്ഥന നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഹൻസിക സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Hansika motwani wedding photos and videos

Best of Express