scorecardresearch
Latest News

വിവാഹാഘോഷങ്ങൾക്ക് തുടക്കമായി; സൊഹേലിനൊപ്പം ചുവടുവച്ച് ഹൻസിക

ഡിസംബർ 4ന് ജയ്പൂരിൽ വച്ചാണ് ഹൻസികയുടെയും സൊഹേലിന്റെയും വിവാഹം

വിവാഹാഘോഷങ്ങൾക്ക് തുടക്കമായി; സൊഹേലിനൊപ്പം ചുവടുവച്ച് ഹൻസിക

തെന്നിന്ത്യന്‍ താരം ഹൻസിക മോട്‌വാനിയുടെ വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. വിവാഹത്തിനു മുന്നോടിയായി നടന്ന ‘മാതാ കി ചൗകി’ ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ഭാവിവരൻ സൊഹേൽ ഖതൂരിയ്ക്ക് ഒപ്പമാണ് മുംബൈയിൽ നടന്ന ചടങ്ങുകൾക്കായി ഹൻസിക എത്തിച്ചേർന്നത്. ചുവപ്പു നിറമുള്ള വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞത്.

ചുവപ്പു സാരിയിൽ ഹൻസിക തിളങ്ങിയപ്പോൾ, ഷെർവാണിയായിരുന്നു സൊഹേലിന്റെ വേഷം. ഹൻസികയ്ക്ക് ഒപ്പം ചിത്രങ്ങൾക്ക് പോസ് ചെയ്യുന്ന സഹോദരൻ പ്രശാന്ത് മോട്‌വാനിയേയും ചിത്രങ്ങളിൽ കാണാം. ധോളിന്റെ താളത്തിൽ സൊഹേലിനൊപ്പം നൃത്തം ചെയ്യുന്ന ഹൻസികയേയും വീഡിയോയിൽ കാണാം.

ഡിസംബർ 4ന് ജയ്പൂരിൽ വച്ചാണ് ഹൻസികയുടെയും സൊഹേലിന്റെയും വിവാഹം. വിവാഹത്തിനായി ജയ്പൂരിലേക്ക് പോകുന്നതിന് മുമ്പ് കുടുംബം മുംബൈയിൽ ‘മാതാ കി ചൗക്കി’ സംഘടിപ്പിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷം നടക്കുക എന്നാണ് അറിയാൻ കഴിയുന്നത്.

ഹൻസികയുടെ മെഹന്ദി ചടങ്ങ് ഡിസംബർ 3 നും ഹൽദി ചടങ്ങ് ഡിസംബർ നാലിനു പുലർച്ചെയും നടക്കും. ഡിസംബർ നാലിന് വൈകിട്ട് അതിഥികൾക്കായി കാസിനോ തീമിലുള്ള പാർട്ടിയും നടക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പാരീസിലെ ഈഫൽ ടവറിന് മുന്നിൽ വെച്ചാണ് സൊഹേൽ ഖതൂരിയ ഹൻസികയോട് പ്രണയാഭ്യർത്ഥന നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഹൻസിക സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Hansika motwani sohael khaturiya pre wedding festivities begins see photos