ഡിസംബർ 4ന് ജയ്പൂരിൽ വച്ചായിരുന്നു തെന്നിന്ത്യൻ നടി ഹൻസിക മോട്വാനിയുടെയും സൊഹേൽ ഖതൂരിയയുടെയും വിവാഹം. ഒരാഴ്ചയോളം നീണ്ടുനിന്ന വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിരുന്നു, പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചായിരുന്നു ഹൻസികയുടെ വിവാഹാഘോഷം നടന്നത്.
ഇപ്പോൾ, പ്രിയപ്പെട്ടവനൊപ്പം ഈജിപ്റ്റിൽ ഹണിമൂൺ ആഘോഷിക്കുകയാണ് ഹൻസിക. ഹണിമൂണിനിടെ പകർത്തിയ ചിത്രങ്ങളാണ് താരം സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.
ഓസ്ട്രിയയിൽ ഹണിമൂൺ ആഘോഷിച്ചതിനു ശേഷമാണ് ഹൻസികയും സൊഹേലും ഈജിപ്തിൽ എത്തിയത്.
സംരംഭകനായ സോഹേല്‍ ഖാട്ടുരിയയാണ് ഹന്‍സികയുടെ ഭർത്താവ്. ഈഫല്‍ ടവറിനു മുന്നില്‍ വച്ച് സൊഹേൽ തന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചിത്രങ്ങൾ ഷെയർ ചെയ്താണ് ഹൻസിക തന്റെ വരനെ പരിചയപ്പെടുത്തിയത്.
ശ്രീനിവാസ് ഓംകാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ മൈ നെയിം ഈസ് ശ്രുതി’ ആണ് ഹന്‍സികയുടെ പുതിയ ചിത്രം. മോഹന്‍ലാല്‍ , മഞ്ജു വാര്യര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ മലയാള ചിത്രം ‘വില്ലന്‍’ ലും ഹന്‍സിക വേഷമിട്ടിട്ടുണ്ട്.