രാജസ്ഥാനത്തിൽ വിവാഹത്തിനു മുൻപുളള ചടങ്ങുകളുടെ തിരക്കിലാണിപ്പോൾ ഹൻസിക. വിവാഹത്തോടനുബന്ധിച്ചുളള സൂഫി നൈറ്റിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ഭാവി വരൻ സോഹേലിനൊപ്പമുളള ഹൻസികയുടെ ചിത്രങ്ങൾ ഫാൻ പേജുകളിലൂടെയാണ് വൈറലായത്. സ്വപ്ന തുല്ല്യമായ എൻട്രിയോടെയാണ് ഇരവരും സൂഫി നൈറ്റ് ആഘോഷിക്കാനെത്തിയത്. മിന്നി തിളങ്ങുന്ന ശരാര വസ്ത്രത്തിൽ അതിസുന്ദരിയായിരുന്നു ഹൻസിക. കുടുംബാംഗങ്ങളെയും സുഹൃത്തക്കളെയും വീഡിയോയിൽ കാണാം.
ഡിസംബർ 4ന് ജയ്പൂരിൽ വച്ചാണ് ഹൻസികയുടെയും സൊഹേലിന്റെയും വിവാഹം. വിവാഹത്തിനായി ജയ്പൂരിലേക്ക് പോകുന്നതിന് മുമ്പ് കുടുംബം മുംബൈയിൽ ‘മാതാ കി ചൗക്കി’സംഘടിപ്പിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷം നടക്കുക എന്നാണ് അറിയാൻ കഴിയുന്നത്.ഡിസംബർ നാലിന് വൈകിട്ട് അതിഥികൾക്കായി കാസിനോ തീമിലുള്ള പാർട്ടിയും നടക്കും.
പാരീസിലെ ഈഫൽ ടവറിന് മുന്നിൽ വെച്ചാണ് സൊഹേൽ ഖതൂരിയ ഹൻസികയോട് പ്രണയാഭ്യർത്ഥന നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഹൻസിക സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.