ഗ്രീസിൽ ബ്രൈഡൽ ഷവർ ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി ഹൻസിക മോട്വാനി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. സോഹേൽ ഖതൂരിയയുമായുളള വിവാഹത്തിന് തയാറെടുക്കുന്ന ഹൻസിക ‘ബെസ്റ്റ് ബാച്ചിലറൈറ്റ് എവർ’ എന്ന അടിക്കുറിപ്പോടെ കൂട്ടുകാർക്കൊപ്പമുളള ചിത്രങ്ങൾ ഷെയർ ചെയതിരിക്കുകയാണ്. വെളള നിറത്തിലുളള വസ്ത്രമണിഞ്ഞ് ഗ്രീസിലെ തെരുവുകളിലൂടെ ചുവടു വച്ച് നടക്കുന്ന ഹൻസികയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ഡിസംബർ 4ന് ജയ്പൂരിൽ വച്ചാണ് ഹൻസികയുടെയും സൊഹേലിന്റെയും വിവാഹം. വിവാഹത്തിനായി ജയ്പൂരിലേക്ക് പോകുന്നതിന് മുമ്പ് കുടുംബം മുംബൈയിൽ ‘മാതാ കി ചൗക്കി’സംഘടിപ്പിച്ചിരുന്നു. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷം നടക്കുക എന്നാണ് അറിയാൻ കഴിയുന്നത്.
ഹൻസികയുടെ മെഹന്ദി ചടങ്ങ് ഡിസംബർ 3 നും ഹൽദി ചടങ്ങ് ഡിസംബർ നാലിനു പുലർച്ചെയും നടക്കും. ഡിസംബർ നാലിന് വൈകിട്ട് അതിഥികൾക്കായി കാസിനോ തീമിലുള്ള പാർട്ടിയും നടക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
പാരീസിലെ ഈഫൽ ടവറിന് മുന്നിൽ വെച്ചാണ് സൊഹേൽ ഖതൂരിയ ഹൻസികയോട് പ്രണയാഭ്യർത്ഥന നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഹൻസിക സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു