scorecardresearch

എന്നും ഇപ്പോഴും ഒന്നിച്ച്; ഹൻസിക-സൊഹേൽ വിവാഹചിത്രങ്ങൾ

ജയ്പൂരിൽ വച്ചായിരുന്നു ഹൻസികയുടെയും സൊഹേലിന്റെയും വിവാഹം.

എന്നും ഇപ്പോഴും ഒന്നിച്ച്; ഹൻസിക-സൊഹേൽ വിവാഹചിത്രങ്ങൾ

ഡിസംബർ 4നാണ് തെന്നിന്ത്യൻ നടി ഹൻസിക മോട്‌വാനി വിവാഹിതയായത്. ജയ്പൂരിൽ വച്ചായിരുന്നു ഹൻസികയും സൊഹേലും വിവാഹിതരായത്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷം നടന്നത്. വിവാഹത്തിനു മുൻപുള്ള ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഹൻസിക. “എന്നും എപ്പോഴും” എന്ന അടികുറിപ്പോടെ ഷെയർ ചെയ്ത ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. അനവധി താരങ്ങളാണ് ചിത്രത്തിനു താഴെ ആശംസകളുമായി എത്തിയിട്ടുള്ളത്. ‘മാജിക്കൽ വെഡ്ഡിങ്ങ്’ എന്നാണ് പലരും വിവാഹത്തെ വിശേഷിപ്പിച്ചത്.

ഹൻസികയുടെ മെഹന്ദി ചടങ്ങ് ഡിസംബർ 3 നും ഹൽദി ചടങ്ങ് ഡിസംബർ നാലിനു പുലർച്ചെയുമാണ് നടന്നത്. ബ്രൈഡൽ ഷവർ, സൂഫി എന്നിവയും അരങ്ങേറിയിരുന്നു.

പാരീസിലെ ഈഫൽ ടവറിന് മുന്നിൽ വെച്ചാണ് സൊഹേൽ ഖതൂരിയ ഹൻസികയോട് പ്രണയാഭ്യർത്ഥന നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ ഹൻസിക സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Hansika motwani and sohael khaturiya wedding photos