സിന്ധുവമ്മേ, ആ ക്യാമറ ഇങ്ങോട്ട് തിരിച്ചേ; കുഞ്ഞു ഹൻസികയുടെ വീഡിയോ

അമ്മയും സഹോദരിയും സംസാരിക്കുന്നതിനിടയിൽ ശ്രദ്ധ ക്ഷണിക്കുകയാണ് കുഞ്ഞ് ഹൻസിക

Hansika, Hansika krishnakumar photo, Hansika krishnakumar video

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനു പിറകെ മകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നാലു പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാർ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.

കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസികയുടെ ഒരു കുട്ടിക്കാല വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മയും സഹോദരിയും സംസാരിക്കുന്നതിനിടയിൽ ശ്രദ്ധ ക്ഷണിക്കുകയാണ് ഹൻസിക. അമ്മേ,​ ആ ക്യാമറ ഇങ്ങോട്ട് വെച്ചേ എന്നാണ് ഹൻസികയുടെ ആവശ്യം. അമ്മ തന്നെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട്, സിന്ധുവമ്മേ… എന്ന് നീട്ടിവിളിക്കുകയാണ് കുഞ്ഞ് കുറുമ്പി.

Read more: പത്തുമിനിറ്റ് കൊണ്ട് ലിപ്‌സ്റ്റിക് കുപ്പി കാലിയാക്കിയ വികൃതിക്കുട്ടി; ഈ ബാലതാരത്തെ മനസ്സിലായോ?

മുൻപ് ഹൻസികയുടെ ഒരു കുസൃതിചിത്രം കൃഷ്ണകുമാറും പങ്കുവച്ചിരുന്നു. ഒരു ലിപ്സ്റ്റിക് കുപ്പി അപ്പാടെ കാലിയാക്കിയതിനു ശേഷം ചിരിയോടെ നിൽക്കുന്ന കുഞ്ഞ് ഹൻസികയാണ് ചിത്രത്തിൽ നിറയുന്നത്. “അഭിമാനത്തോടെ ചിരിക്കുന്ന ഹൻസിക… കാരണമറിയാമോ? അവളുടെ അമ്മ ഒരു ലിപ്സ്റ്റിക് ഫിനിഷ് ചെയ്യാൻ ഒരു വർഷം എടുക്കും. അവളത് ഫിനിഷ് ചെയ്യാൻ പത്തുമിനിറ്റ് മാത്രമേ എടുത്തുള്ളൂ.”

ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ അഭിനയരംഗത്തേക്ക് കടക്കുകയാണ് ഇഷാനി.

Read more: ഇതുപോലൊരു അപ്പൻ ലോകത്ത് വേറെയെവിടെ കാണും? ഇൻ ഹരിഹർനഗറിലെ നാൽവർ സംഘമായി കൃഷ്ണകുമാറും മക്കളും; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Hansika krishnakumar childhood video

Next Story
ട്വിറ്ററിൽ കരൺ ജോഹറിനും ആലിയ ഭട്ടിനുമെതിരെ പ്രതിഷേധം; അൺഫോളോ ചെയ്തതവർ മൂന്നു ലക്ഷത്തിലേറെSushant Singh Rajput, Karan Johar, alia bhatt, twitter, unfollow twitter
The moderation of comments is automated and not cleared manually by malayalam.indianexpress.com