മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളിൽ ഒന്നാണ് നടൻ കൃഷ്ണകുമാറിന്റേത്. അച്ഛനു പിറകെ മകൾ അഹാനയും ഇഷാനിയും ഹൻസികയുമെല്ലാം അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. നാലു പെൺകുട്ടികളുടെ അച്ഛനായ കൃഷ്ണകുമാർ ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്.
കൃഷ്ണകുമാർ പങ്കുവച്ച ഒരു ചിത്രവും അതിന്റെ അടിക്കുറുപ്പുമാണ് ഇപ്പോൾ കൗതുകമുണർത്തുന്നത്. ഇളയമകൾ ഹൻസികയുടെ കുട്ടിക്കാലത്തെ ഒരു ചിത്രമാണിത്. ഒരു ലിപ്സ്റ്റിക് കുപ്പി അപ്പാടെ കാലിയാക്കിയതിനു ശേഷം ചിരിയോടെ നിൽക്കുന്ന കുഞ്ഞ് ഹൻസികയാണ് ചിത്രത്തിൽ നിറയുന്നത്. “അഭിമാനത്തോടെ ചിരിക്കുന്ന ഹൻസിക… കാരണമറിയാമോ? അവളുടെ അമ്മ ഒരു ലിപ്സ്റ്റിക് ഫിനിഷ് ചെയ്യാൻ ഒരു വർഷം എടുക്കും. അവളത് ഫിനിഷ് ചെയ്യാൻ പത്തുമിനിറ്റ് മാത്രമേ എടുത്തുള്ളൂ.”
താനും ഭാര്യയും വീട്ടിൽ ഇല്ലാത്ത ടൈം മക്കളെടുത്ത ഒരു വീഡിയോയും അടുത്തിടെ താരം പങ്കുവച്ചിരുന്നു. ‘കിളിമഞ്ചാരോ’ ഗാനത്തിന് അനുസരിച്ച് നൃത്തം വെയ്ക്കുന്ന ഹൻസികയെ ചിത്രത്തിൽ കാണാം.
ടൊവിനോ തോമസും അഹാനയും കേന്ദ്രകഥാപാത്രമായെത്തിയ ‘ലൂക്ക’ എന്ന ചിത്രത്തിലൂടെ ഹൻസികയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം ആണ് ഹൻസിക അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രം ‘വണ്ണി’ലൂടെ അഭിനയരംഗത്തേക്ക് കടക്കുകയാണ് ഇഷാനി.
Read more: ഇതാര് ജലകന്യകയോ? അഹാനയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ