അംഗരക്ഷകരില്ല, ആള്‍ക്കൂട്ടമില്ല, പാപ്പരാസികളുടെ ബഹളമില്ല. ഹോളിവുഡിന്റെ താരം, മികച്ച നടിക്കുള്ള ഓസ്‌ക്കര്‍ നേടിയ ഹേല്‍ മരിയ ബെറി ബോളിബുഡിന്റെ തെരുവുകളിലൂടെ ഒറ്റക്ക് അലഞ്ഞത് ആരും അറിഞ്ഞില്ല. മുംബൈ തെരുവിലൂടെ നടന്നു നീങ്ങുന്ന നിരവധി സാധാരണക്കാരില്‍ ഒരാളായി ബെറി നടന്നു, ഒറ്റയ്ക്ക് മുംബൈ നഗരം കണ്ട്. മികച്ച നടിക്കുള്ള ഓസ്‌ക്കര്‍ അവാര്‍ഡ് നേടിയ ഏക കറുത്തവര്‍ഗക്കാരികൂടിയാണ് ബെറി.

Take time to get lost today

A post shared by Halle Berry (@halleberry) on

ബെറിയെ നഗരവാസികളാരും തിരിച്ചറിഞ്ഞില്ല. ഒരു ഓസ്‌ക്കര്‍ ജേതാവ് നഗരത്തിലെത്തിയ കാര്യം മറ്റ് സിനിമാക്കാരോ പോലീസോ ഒന്നും അറിഞ്ഞില്ല.

എക്‌സ് മെന്‍സീരീസിലൂടെയാണ് ബെറി കൂടുതല്‍ പേര്‍ക്ക് സുപരിചിതയാകുന്നത്. 2001ല്‍ മോണ്‍സ്റ്റര്‍ ബോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്‌കര്‍ നേടിയ ബെറി ഇന്ത്യന്‍ യാത്ര കഴിഞ്ഞ് അമേരിക്കയില്‍ തിരിച്ചെത്തിയശേഷം ഇന്‍സ്റ്റഗ്രാമില്‍പോസ്റ്റ് ചെയ്ത ചില ചിത്രങ്ങള്‍ കണ്ടപ്പോഴാണ് താരം മുംബൈയിലുണ്ടായിരുന്നുവെന്ന കാര്യം ലോകമറിഞ്ഞത്.

Caught a sunrise in Mumbai today

A post shared by Halle Berry (@halleberry) on

ഇന്ത്യയോടുള്ള പ്രണയം നേരത്തേയും ബെറി വെളിപ്പെടുത്തിയിട്ടുണ്ട്. 2011ല്‍ പുറത്തിറങ്ങിയ ക്ലൗഡ് അറ്റ്‌ലസ് എന്ന ചിത്രത്തില്‍ സാരി ധരിച്ചും ഹെന്നയും വളകളുമണിഞ്ഞാണ് ബെറി പ്രത്യക്ഷപ്പെട്ടത്. ഇന്ത്യന്‍ ഇതിഹാസവുമായി അടുത്ത ബന്ധമുള്ളതായിരുന്നു ഈ ചിത്രത്തിന്റെ പ്രമേയം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook