scorecardresearch

ഐശ്വര്യ ചോദിച്ചു, നിങ്ങൾ എപ്പോഴാണ് മേക്കപ്പ് ആർട്ടിസ്റ്റ് ആയത്? ഞാൻ പറഞ്ഞു, ദേ കുറച്ച് മുൻപ്; ലോകസുന്ദരിയെ ഒരുക്കിയ നിമിഷങ്ങൾ ഓർത്ത് അംബിക പിള്ള

ഐശ്വര്യയെ ആദ്യമായി മേക്കപ്പ് ചെയ്ത് ഒരു ദേശീയ പുരസ്കാരവും അംബിക സ്വന്തമാക്കി

ഐശ്വര്യയെ ആദ്യമായി മേക്കപ്പ് ചെയ്ത് ഒരു ദേശീയ പുരസ്കാരവും അംബിക സ്വന്തമാക്കി

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ambika| Aishwarya Rai| Ambika Pillai

ഐശ്വര്യ റായ്‌ക്കൊപ്പമുള്ള ഓർമകളുമായി അംബിക(ഫൊട്ടൊ: Entertainment Desk/IE Malayalam)

മലയാളികൾക്ക് ഏറെ സുപരിചിതയായ മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമാണ് അംബിക പിള്ള. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികളിൽ ഭൂരിഭാഗം ആളുകളും അംബികയെ അറിയുന്നത്. എന്നാൽ അതിനും വർഷങ്ങൾക്കു മുൻപ് സിനിമ മേഖലയിലും ഫാഷൻ ഇൻഡസ്ട്രിയിലും തന്റെ കൈ മുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് അവർ. ബോളിവുഡിലെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം അംബിക പ്രവർത്തിച്ചിട്ടുണ്ട്. അതിൽ ലോക സുന്ദരി ഐശ്വര്യ റായ്‌ക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിന്റെ അനുഭവം പറയുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisment

ഹെയർ സ്റ്റൈലിങ്ങിൽ മാത്രം ട്രെയിനിങ്ങ് ലഭിച്ച അംബിക പിള്ള വളരെ അപ്രതീക്ഷിതമായാണ് മേക്കപ്പിന്റെ ലോകത്തെത്തുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിക്കാൻ ആരംഭിച്ച ശേഷം അംബികയെ തേടിയെത്തിയ മൂന്നാമത്തെ അസ്സൈൻമെന്റ് ഒരു പരസ്യ ചിത്രത്തിന്റെ ഷൂട്ടായിരുന്നു. ഐശ്വര്യ റായ് ആയിരുന്നു പരസ്യത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. താരത്തെ മേക്കപ്പ് ചെയ്യാനായാണ് അംബിക എത്തിയത്. തുടർന്ന് ആ പരസ്യ ചിത്രത്തിലെ മേക്കപ്പിന് അംബിക ദേശീയ പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു.

Advertisment

"എനിക്ക് ഭയങ്കര ഉത്കണ്ഠയും ആകാക്ഷയുമുണ്ടായിരുന്നു. കുറച്ച് നേരം ഞാൻ കാത്തിരുന്നതിനു ശേഷം ആഷ് അങ്ങോട് വന്നു. അംബിക ഒരു ഹെയർ സ്റ്റൈലിസ്റ്റല്ലേ, എപ്പോൾ മുതലാണ് നിങ്ങളൊരു മേക്കപ്പ് ആർട്ടിസ്റ്റായത്. കുറച്ച് നാളുകളായെന്ന് ഞാൻ മറുപടി പറഞ്ഞു. എന്നാൽ താൻ സ്വയം മേക്കപ്പ് ചെയ്തുക്കൊള്ളാമെന്നും അംബിക ഹെയർ ചെയ്യൂയെന്നായി ആഷ്. അപ്പോൾ തന്നെ ഹേമന്ത് എത്തി ആഷ് സ്വയം മേക്കപ്പ് ചെയ്യാമെന്ന് പറഞ്ഞു കാണുമല്ലേയെന്ന് എന്നോട് ചോദിച്ചു. തുടർന്ന് എന്നോട് തന്നെ മേക്കപ്പ് ചെയ്യാൻ അവർ ആവശ്യപ്പെട്ടു. വേറാരും ഐശ്വര്യയുടെ മുഖത്ത് സ്പർശിക്കാൻ പോകുന്നില്ലെന്ന് ഹേമന്ത് പറഞ്ഞു.

അങ്ങനെ ഞാൻ മേക്കപ്പ് ചെയ്യാൻ തീരുമാനിച്ചു. ഐശ്വര്യ കണ്ണു തുറന്നും മേക്കപ്പ് ഒരുപാട് ഇഷ്ടമായതായി പറഞ്ഞു. ബാബ ആസ്മിയായിരുന്നു പരസ്യത്തിന്റെ ഛായാഗ്രഹകൻ. ഐഷിനെ ക്യാമറയിൽ കൂടി നോക്കിയ ശേഷം അദ്ദേഹം ചോദിച്ചു ആരാണ് മേക്കപ്പ് ചെയ്തതെന്നത്. ഞാൻ ഓടിയെത്തിയപ്പോൾ നിങ്ങൾ സൃഷ്ടിച്ച മാജിക്ക് കാണാനായി ഈ ക്യാമറയിലൂടെ നോക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ 1995ൽ ശീതൽ ആഡിലൂടെ എനിക്ക് ദേശീയ പുരസ്കാരം ലഭിച്ചു. അവിടെ നിന്ന് ആരംഭിച്ചതാണ് ഞാനും ആഷുമായുള്ള ബന്ധം," അംബിക പറയുന്നു.

തിരുവനന്തപുരം സ്വദേശിയായ അംബികയ്ക്ക് രാജ്യത്തുടനീളം അനവധി സലൂണുകളുണ്ട്. കേരളത്തിൽ കൊച്ചിയിലും തിരുവനന്തപുരത്തമാണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

Aishwarya Rai Bachchan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: