ന്യു​യോ​ർ​ക്ക്: ഡി​സ്നി സ്റ്റു​ഡി​യോ​ ഹാക്ക് ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം ഹാക്കര്‍മാര്‍ തട്ടിയെടുത്തെന്ന് സിഇഒ ബോബ് ഈഗറുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഏത് ചിത്രമാണ് ഹാക്കര്‍മാരുടെ കൈയിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെങ്കിലും ജോണി ഡെപ് ചിത്രം പൈരൈറ്റ്സ് ഓഫ് ദ കരീബിയന്റെ അഞ്ചാം ഭാഗമാണ് ലീക്ക് ആയതെന്നാണ് വിവരം.

പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഡി​സ്നി​യു​ടെ പു​തി​യ ചി​ത്രം ഇ​ന്‍റ​ർ​നെ​റ്റ് വ​ഴി പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് ഹാ​ക്ക​ർ​മാ​ർ ഭീ​ഷ​ണി മു​ഴ​ക്കി​യി​രി​ക്കു​ന്ന​ത്. ഒരു വലിയ തുക ബിറ്റ്കോയിനായി ആവശ്യപ്പെട്ടെന്നും എന്നാല്‍ തങ്ങള്‍ ഇത് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഡിസ്നി സിഇഒ വ്യക്തമാക്കി. പകരം പൊലീസിനെ സമീപിക്കാനാണ് ഡിസ്നിയുടെ തീരുമാനമെന്നാണ് വിവരം. പൈ​റേ​റ്റ്സ് ഓ​ഫ് ക​രീ​ബി​യ​ന്‍റെ അ​ഞ്ചാം പ​തി​പ്പാ​യ ഡെ​ഡ് മെ​ൻ ടെ​ൽ നോ ​ടെ​യി​ൽ​സ് എ​ന്ന ചി​ത്രം ഈ ​മാ​സം 26ന് ​അ​മേ​രി​ക്ക​യി​ൽ റി​ലീ​സ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ഹാ​ക്ക​ർ​മാ​രു​ടെ നീ​ക്കം.

പൈരൈറ്റ്സ് ഓഫ് ദ കരീബിയന്‍ കൂടാതെ ഡെഡ് മെന്‍ ടെല്‍ നോ ടൈല്‍സ്, കാര്‍സ് 3 എന്നീ ചിത്രങ്ങളും ഡിസ്നി ഈ വര്‍ഷം റിലീസിന് എത്തിക്കുന്നുണ്ട്. ‘ഓറഞ്ച് ഈസ് ദ ന്യൂ ബ്ലാക്ക്’ എന്ന ടിവി സീരീസിന്റെ പുതിയ പതിപ്പ് കഴിഞ്ഞയാഴ്ച്ചയാണ് ഹാക്കര്‍മാര്‍ ഇന്റര്‍നെറ്റ് വഴി പുറത്തുവിട്ടത്. ഹാക്കര്‍മാര്‍ ആവശ്യപ്പെട്ട പണം നല്‍കാത്തതിനെ തുടര്‍ന്നായിരുന്നു നടപടി

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ