scorecardresearch

നോക്കുമ്പോൾ ദീപിക അതാ രൺവീറിന്റെ മടിയിൽ ഇരിക്കുന്നു; താരപ്രണയം മൊട്ടിട്ട കഥ പറഞ്ഞു സഹതാരം

സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത 'രാം-ലീല' എന്ന ചിത്രത്തിൽ ഒന്നിച്ചു അഭിനയിക്കുമ്പോഴാണ് ദീപിക പദുകോണും രൺവീർ സിങ്ങും തമ്മിൽ പ്രണയത്തിലാവുന്നത്. ഇവർ 2018ൽ വിവാഹിതരായി.

സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത 'രാം-ലീല' എന്ന ചിത്രത്തിൽ ഒന്നിച്ചു അഭിനയിക്കുമ്പോഴാണ് ദീപിക പദുകോണും രൺവീർ സിങ്ങും തമ്മിൽ പ്രണയത്തിലാവുന്നത്. ഇവർ 2018ൽ വിവാഹിതരായി.

author-image
Entertainment Desk
New Update
deepika padukone, deepika padukone ranveer singh, ranveer singh, gulshan devaiah, sanjay leela bhansali, ram leela,

Deepika Padukone and Ranveer Singh in 'Ram-Leela'

സഞ്ജയ് ലീല ബൻസാലിയുടെ ;രാം ലീല'യുടെ സെറ്റിൽ ആണ് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിംഗും തമ്മിൽ ഇഷ്ടത്തിലാവുന്നത്. ഇരുവർക്കും ഇടയിൽ ഒരു ഉണ്ടായി വരുന്നത് കെമിസ്ട്രി വരുന്നത് അന്ന് സെറ്റിൽ ഉണ്ടായിരുന്നവർ ശ്രദ്ധിച്ചിരുന്നു എന്നും രാം-ലീലയിൽ ഒപ്പം അഭിനയിച്ച ഗുൽഷൻ ദേവയ്യ പറഞ്ഞു.

Advertisment

സിനിമയുടെ ആദ്യ ഷൂട്ടിംഗ് ഷെഡ്യൂളിനിടെ ഇവർ തമ്മിൽ സഹപ്രവർത്തർ എന്നതിൽ ഉപരി മറ്റൊന്നും ഉണ്ടായിരുന്നതായി തോന്നിരിക്കുന്നില്ല എന്നും രണ്ടാം ഷെഡ്യൂൾ തുടങ്ങുമ്പോഴേക്കും ഇവരുടെ അടുപ്പം വളരെ വേഗത്തിൽ പുരോഗമിച്ചുവെന്നും ദേവയ്യ ഓർത്തു.

'ആദ്യ ഷെഡ്യൂളിൽ ഒന്നും ശ്രദ്ധയിൽ പെട്ടില്ല. ഉദയ്‌പൂരിൽ നടന്ന രണ്ടാം ഷെഡ്യൂനിടയ്ക്ക്, പ്ര ദിവസം ദീപിക രൺവീറിന്റെ മടിയിൽ ഇരിക്കുന്നത് കണ്ടു. ഇതെപ്പോ സംഭവിച്ചു എന്ന് ഞാൻ അത്ഭുതപ്പെട്ടു. വളരെ 'ക്വയറ്റ്' ആയി വന്നു തന്റെ ജോലി ചെയ്തു തീർത്തു പോവുന്ന ആളായിരുന്നു ദീപിക. ഒന്ന് രണ്ടു ഗാനങ്ങളും ഇതിനിടെ ചിത്രീകരിച്ചിരുന്നു. അപ്പോഴൊന്നും ഇവർ തമ്മിൽ അടുപ്പം ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല,' ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ ഗുൽഷൻ ദേവയ്യ വെളിപ്പെടുത്തി.

Advertisment

രൺവീറിന് തുടക്കം മുതൽ തന്നെ ദീപികയോട് താത്പര്യം ഉണ്ടായിരുന്നതായി തനിക്ക് അനുഭവപ്പെട്ടിരുന്നു എന്നും അത് കൊണ്ട് തന്നെ രൺവീർ വളരെ കാര്യമായി അവരെ 'pursue' ചെയ്തിട്ടുണ്ടാവും എന്ന് താൻ കരുതുന്നതായും ഗുൽഷൻ പറഞ്ഞു.

ദീപികയും രൺവീറും മൂന്ന് ചിത്രങ്ങളിൽ ജോഡികളായി അഭിനയിച്ചിട്ടുണ്ട്. ദീപിക പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഫൈൻഡിംഗ് ഫാനി' എന്ന സിനിമയിൽ അതിഥി വേഷത്തിലും രൺവീർ എത്തിയപ്പോൾ രൺവീർ കപിൽ ദേവായി വേഷമിട്ട '83'യിൽ ദീപിക ഒരു എക്റ്റെൻഡഡ്‌ കാമിയോ' റോൾ ചെയ്തു.

Ranveer Singh Bollywood Deepika Padukone

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: