/indian-express-malayalam/media/media_files/uploads/2019/06/amitabh-cats.jpg)
ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. തന്റെ എറ്റവും പുതിയ ചിത്രമായ ഗുലാബോ സിതാബോയ്ക്ക് വേണ്ടി വരുത്തിയ മേക്ക് ഓവറാണ് തരംഗമായി മാറിയിരിക്കുന്നത്. തടിച്ച മൂക്കും താടിയും വട്ടക്കണ്ണടയും ധരിച്ചുകൊണ്ടാണ് പുതിയ ചിത്രത്തില്‍ ബോളിവുഡ് താരത്തെ കാണിക്കുന്നത്. ബിഗ് ബിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
നീണ്ട താടിയുമായി നിൽക്കുന്നത് അമിതാഭ് ബച്ചനാണെന്ന് പെട്ടെന്ന് മനസിലാകില്ല. ഷൂജിത് സിർക്കാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലഖ്‌നൗവിൽ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
ബിഗ്ബിയ്‌ക്കൊപ്പം ബോളിവുഡിലെ പുതിയ സെന്‍സേഷന്‍ ആയുഷ്മാന്‍ ഖുറാനയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അന്ധാദുന്‍, ബദായി ഹോ എന്നീ സിനിമകള്‍ക്ക് ശേഷമാണ് യുവതാരത്തിന്റെ പുതിയ ചിത്രം എത്തുന്നത്. 76കാരനായ ബച്ചൻ ഭൂവുടമയായിട്ടാണെത്തുന്നത്. 2020 ഏപ്രിൽ 24ന് ചിത്രം തീയേറ്ററുകളിലെത്തും.
Unveiling Amitabh Bachchan's quirky character look from #GulaboSitabo... Costars Ayushmann Khurrana... Directed by Shoojit Sircar... 24 April 2020 release. pic.twitter.com/Tg2V678xSu
— taran adarsh (@taran_adarsh) June 21, 2019
കൈവെച്ച ചിത്രങ്ങളെല്ലാം അവിസ്മരണീയമാക്കിയ സംവിധായകന്‍ ഷൂജിത് സിര്‍ക്കാറാണ് ചിത്രം ഒരുക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ഒക്ടോബര്‍ എന്ന ചിത്രം വലിയ ഹിറ്റായിരുന്നു. പികു എന്ന ചിത്രത്തിലാണ് ബച്ചനും സിര്‍ക്കാറും അവസാനമായി ഒന്നിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.