ബോളിവുഡ് താരം ഗുല്‍ പനാഗ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ ലോകം ആഘോഷിക്കുന്നത്.  മാലിദ്വീപിൽ അവധിക്കാല ആഘോഷത്തിനിടയിൽനിന്നുളള ചിത്രങ്ങളാണ് അവ.  അതിന്റെ പ്രത്യേകത എന്താണ് എന്നല്ലേ?  ഒരു പോലെയിരിക്കുന്ന രണ്ടു ചിത്രങ്ങള്‍ക്ക് ഇരുപതു വര്‍ഷത്തെ ഇടവേളയുണ്ടെന്നതാണ്.

ഒരേ സ്ഥലം, ഒരേ സ്വിമ്മിങ് വേഷം – ഒന്ന് 1999ല്‍ എടുത്തതും മറ്റൊന്ന്  2019ല്‍ എടുത്തതുമാണ്.  ഇരുപതു വര്‍ഷക്കാലം കൊണ്ട് താരത്തിനു ഒരു മാറ്റവും ഉണ്ടായില്ല എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്ന വിഷയം.  ഒപ്പം ഇരുപതു വര്‍ഷം ഈട് നിന്ന ‘മാര്‍ക്ക്‌ ആന്‍ഡ്‌ സ്പെന്‍സര്‍’  സ്വിമ്മിങ് വേഷത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

 

View this post on Instagram

 

Then and now. Back in Maldives after twenty years!! My @marksandspencer swimsuit still going strong .

A post shared by Gul Panag (@gulpanag) on

മകനൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെ എടുത്ത മറ്റു ചില ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.   മനോജ്‌ ബാജ്പായ്, നീരജ് മാധവ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ആമസോണ്‍ പ്രൈം വെബ്‌ സീരീസ് ‘ദി ഫാമിലി മാന്‍’ ആണ് ഗുല്‍ പനാഗ് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പുറത്തു വന്നത്.

 

 

Read Here: നകുലനും ഗംഗയും ദുർഗ്ഗാഷ്ടമി ദിനത്തിൽ വീണ്ടും ഒന്നിച്ചപ്പോൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook