ഏതൊരു വ്യക്തിക്കും പ്രചോദനമാകുന്ന രീതിയിൽ, തന്റെ പരിമിതികളെ അതിജീവിച്ച് ഗിന്നസ് റെക്കോർഡ് വരെ സ്വന്തമാക്കിയ താരമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ ഈ നടൻ പിന്നീട് സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്.
Read more: ബച്ചൻ കുഞ്ഞ്, ബോളിവുഡ് കണ്ടാൽ അടിച്ചോണ്ട് പോകും; ഗിന്നസ് പക്രുവിനോട് ആരാധകർ
സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് ഗിന്നസ് പക്രു. ഇപ്പോഴിതാ, തമിഴകത്തിന്റെ പ്രിയതാരമായ അജിത്തിനൊപ്പമുള്ള ഒരു പഴയ വീഡിയോ പങ്കുവയ്ക്കുകയാണ് പക്രു. ഒരു അവാർഡ് ചടങ്ങിനിടെ അജിത്തിന് അരികിലെത്തി കുശലം പറയുന്ന പക്രുവിനെയാണ് വീഡിയോയിൽ കാണാനാവുക. താരങ്ങളായ വിജയ്, വിക്രം, പ്രഭു എന്നിവരും അടുത്തുണ്ട്. പ്രഭുവും വിക്രമും പക്രുവിനോട് വിശേഷങ്ങൾ ആരായുന്നുണ്ട്.
View this post on Instagram
1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു.
‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി.
Read More: തുടക്കം അമ്പിളി ചേട്ടനൊപ്പം; ആദ്യചിത്രത്തിന്റെ ഓർമ്മകളിൽ ഗിന്നസ് പക്രു
2018 ഏപ്രിൽ 21ന് അദ്ദേഹത്തെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ്, യൂണിവേർസൽ റെക്കോർഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോർഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോർഡിനുടമയാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോർഡും പക്രു സ്വന്തമാക്കിയിരുന്നു.