ചിത്രത്തിലെ മിമിക്രിക്കാരൻ പയ്യൻ ഇന്ന് ഡോക്ടർ; കഥാപ്രസംഗക്കാരൻ മലയാളികളുടെ പ്രിയതാരവും

ഗിന്നസ് പക്രു പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു

Guinnes pakru, Sandhesam movie child artist, Guinnes pakru childhood photo, Sandhesam movie child artist rahul lakshmanan

മലയാളികളുടെ പ്രിയതാരമാണ് അജയകുമാർ എന്ന ഗിന്നസ് പക്രു. സുഹൃത്ത് രാഹുൽ ലക്ഷ്മണന് ഒപ്പമുള്ള ഒരു പഴയചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം ഇപ്പോൾ.

“സന്ദേശം എന്ന ചിത്രത്തിന് 30 വയസ്. ചിത്രത്തിലെ ചെക്കൻ ഇന്ന് ഡോക്ടർ.
സുഹൃത്ത് രാഹുലിനും സന്ദേശം ടീമിനും ആശംസകൾ,” എന്നാണ് ചിത്രം പങ്കുവച്ച് പക്രു കുറിക്കുന്നത്.

1991 ൽ പുറത്തിറങ്ങിയ സന്ദേശമെന്ന ചിത്രത്തിൽ ശ്രീനിവാസന്റെയും ജയറാമിന്റെയും അനിയനായി എത്തിയത് രാഹുൽ ആയിരുന്നു. വളരെ കുറച്ചു സീനുകൾ മാത്രമേ രാഹുലിന് ചിത്രത്തിൽ ഉണ്ടായിരുന്നുവെങ്കിലും പ്രേഷകപ്രീതി നേടിയെടുക്കാൻ ഈ ബാലതാരത്തിന് സാധിച്ചിരുന്നു. സ്കൂളിൽ സമരവും വിപ്ലവവുമൊക്കെ ആഹ്വാനം ചെയ്യാനായി കൊടികെട്ടുമ്പോൾ ചേട്ടന്മാർ ഓടിച്ചടിക്കുന്ന ആ അനിയൻ ചെക്കനെ മലയാളികൾക്ക് അത്രപെട്ടെന്നൊനും മറന്നിട്ടില്ല.

മലയാളം കണ്ട എക്കാലത്തെയും ആക്ഷേപഹാസ്യ ചിത്രമായ സന്ദേശം പുറത്തിറങ്ങിയിട്ട് നാളെ 30 വർഷമാകുകയാണ്. സത്യൻ അന്തിക്കാടും ജയറാമും തിലകനുമൊക്കെ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളെയും സമൂഹത്തെയും എങ്ങനെ ദോഷകരമായി ബാധിക്കും എന്ന സന്ദേശമാണ് നൽകിയത്. ശ്രീനിവാസനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോഴും ഇപ്പോഴും മലയാളി ആവർത്തിച്ചാവർത്തിച്ച് കാണുന്ന സിനിമകൂടിയാണിത്. ജീവിതത്തിൽ കൃത്യമായൊരു ലക്ഷ്യമോ ദിശാബോധമോ ഇല്ലാതെ അന്ധമായി വിശ്വാസപ്രമാണങ്ങളെ നെഞ്ചിലേറ്റുന്ന യുവത്വത്തിനുള്ള സന്ദേശം കൂടിയാണ് ഈ സിനിമ.

ശ്രീനിവാസൻ, ജയറാം, തിലകൻ എന്നിവരെ കൂടാതെ സിദ്ധിക്ക് ,മാള അരവിന്ദൻ, മാതു, കവിയൂർ പൊന്നമ്മ, കെ.പി.സി ലളിത, ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, ഇന്നസെന്റ്, തുടങ്ങിയ വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

Read More: സുരേഷ് ഗോപിയ്ക്ക് അരികിൽ നിൽക്കുന്ന ആ കുട്ടിയാണ് പിന്നീട് താരത്തിന്റെ നായികയായത്

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Guinnes pakru with sandhesam movie child artist throwback pic

Next Story
അപ്പൂ, ഞങ്ങളുടെ ഹൃദയം തകർത്ത് നീയെന്തിനാണ് പോയത്?; പുനീതിന്റെ മരണത്തിൽ നടുങ്ങി സഹപ്രവർത്തകർPuneeth Rajkumar, Puneeth Rajkumar death, Puneeth Rajkumar death celebrity condolences , Puneeth Rajkumar age, Puneeth Rajkumar films, Puneeth Rajkumar latest photos, പുനീത് രാജ്‌കുമാർ
The moderation of comments is automated and not cleared manually by malayalam.indianexpress.com