താരങ്ങളുടെ കുട്ടിക്കാലചിത്രങ്ങൾ എപ്പോഴും ആരാധകരിൽ കൗതുകമുണർത്താറുണ്ട്. എന്നാൽ കൗതുകമെന്നതിലുപരി ആരാധകരുടെ ഹൃദയത്തിൽ തൊടുകയാണ് ഇന്ന് മലയാളത്തിലെ പ്രിയപ്പെട്ട ഒരു നടൻ പങ്കു വച്ച ചിത്രം.
ഞാൻ……?
Posted by Guinnespakru on Monday, 23 November 2020
മുപ്പത്തിമൂന്ന് വർഷങ്ങൾക്കു മുൻപ് ജഗതി ശ്രീകുമാറിനൊപ്പം ‘അമ്പിളി അമ്മാവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ സിനിമാ അരങ്ങേറ്റം. യഥാർഥ പേര് അജയകുമാർ എന്നാണെങ്കിലും മലയാള സിനിമാ ലോകം സ്നേഹത്തോടെ അദ്ദേഹത്തെ ഗിന്നസ് പക്രു എന്ന് വിളിച്ചു.
Read More: ബച്ചൻ കുഞ്ഞ്, ബോളിവുഡ് കണ്ടാൽ അടിച്ചോണ്ട് പോകും; ഗിന്നസ് പക്രുവിനോട് ആരാധകർ
1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു.
Read More: പിന്നെ വളർന്നില്ല, വളർത്തിയത് നിങ്ങൾ: ഹൃദയത്തിൽ തൊട്ട് ഗിന്നസ് പക്രു
ചെറിയ വേഷത്തിലൂടെ സിനിമയിലെത്തിയ അജയ് കുമാർ പിന്നീട് നടൻ, സംവിധായകൻ, നിർമ്മാതാവ് തുടങ്ങിയ രീതികളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ്. ‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി.
2018 ഏപ്രിൽ 21ന് അദ്ദേഹത്തെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സ്, യൂണിവേർസൽ റെക്കോഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോഡിനുടമായാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോഡും പക്രു സ്വന്തമാക്കിയിരുന്നു.