scorecardresearch

വീണ്ടും ഗിന്നസിന്‍റെ നെറുകയില്‍ തലയുയര്‍ത്തി പക്രു; ഒരു ദിവസം വാങ്ങിയത് മൂന്ന് പുരസ്കാരങ്ങള്‍

ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ സി​നി​മാ സം​വി​ധാ​യ​ക​നു​ള്ള മൂ​ന്നു റി​ക്കാ​ർ​ഡു​ക​ൾ ഒ​റ്റ​ദി​വ​സം ഏ​റ്റു​വാ​ങ്ങി അ​ജ​യ​കു​മാ​ർ എ​ന്ന ഗി​ന്ന​സ് പ​ക്രു

വീണ്ടും ഗിന്നസിന്‍റെ നെറുകയില്‍ തലയുയര്‍ത്തി പക്രു; ഒരു ദിവസം വാങ്ങിയത് മൂന്ന് പുരസ്കാരങ്ങള്‍

കൊ​ച്ചി: ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ സി​നി​മാ സം​വി​ധാ​യ​ക​നു​ള്ള മൂ​ന്നു റി​ക്കാ​ർ​ഡു​ക​ൾ ഒ​റ്റ​ദി​വ​സം ഏ​റ്റു​വാ​ങ്ങി അ​ജ​യ​കു​മാ​ർ എ​ന്ന ഗി​ന്ന​സ് പ​ക്രു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്, യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ്സ് ഫോ​റം, ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ റി​ക്കാ​ർ​ഡ് എ​ന്നി​വ ഗി​ന്ന​സ് പ​ക്രു ഏ ​റ്റു​വാ​ങ്ങി. ജീ​വി​ത​ത്തി​ൽ ഇ​നി​യും മു​ന്നേ​റാ​നു​ള്ള പ്ര​ചോ​ദ​ന​മാ​യി ഈ ​റി​ക്കാ​ർ​ഡു​ക​ൾ മാ​റു​മെ​ന്നു ഗി​ന്ന​സ് പ​ക്രു പ​റ​ഞ്ഞു.

2013ൽ ​പു​റ​ത്തി​റ​ങ്ങി​യ കു​ട്ടീം കോ​ലും എ​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്ത​താ​ണു മൂ​ന്നു റി​ക്കാ​ർ​ഡു​ക​ൾ​ക്കു പ​ക്രു​വി​നെ അ​ർ​ഹ​നാ​ക്കി​യ​ത്. ച​ട​ങ്ങി​ൽ ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ലാ​മ​ണ്ഡ​ലം ഹേ​മ​ല​ത​യും യൂ​ണി​വേ​ഴ്സ​ൽ റി​ക്കാ​ർ​ഡ് ഡോ. ​സു​നി​ൽ ജോ​സ​ഫും ബെ​സ്റ്റ് ഓ​ഫ് ഇ​ന്ത്യ റി​ക്കാ​ർ​ഡ് ടോ​ളി​യും സ​മ്മാ​നി​ച്ചു. ഇ​തി​ൽ ലിം​ക ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് ആ​റു മാ​സം മു​മ്പേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. മ​റ്റു ര​ണ്ടു റി​ക്കാ​ർ​ഡു​ക​ളു​ടെ പ്ര​ഖ്യാ​പ​നം അ​ടു​ത്ത ദി​വ​സ​മാ​ണു ന​ട​ന്ന​ത്. വി​ന​യ​ന്‍റെ അ​ദ്ഭു​ത​ദ്വീ​പി​ലൂ​ടെ ഏ​റ്റ​വും ഉ​യ​രം കു​റ​ഞ്ഞ സി​നി​മാ നാ​യ​ക​നെ​ന്ന ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് വേ​ൾ​ഡ് റി​ക്കാ​ർ​ഡ് പ​ക്രു നേ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

അമ്പിളിയമ്മാവന്‍ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാര്‍ പ്രേക്ഷകര്‍ക്കിടയിലേക്ക് കടന്നു വരുന്നത്. പിന്നീട് കേരളാ സംസ്ഥാന അവാര്‍ഡ്, തമിഴ്‌നാട് സംസ്ഥാന അവാര്‍ഡ്, ഗിന്നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ അജയകുമാറിനെ തേടിവരുന്നുണ്ട്. പക്രു അവിടെ നിന്ന് ഗിന്നസ് പക്രുവായി. ​ഉട​ൻ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ഇ​ള​യ​രാ​ജ​യി​ലൂ​ടെ വീ​ണ്ടും നാ​യ​ക​നാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു ഗി​ന്ന​സ് പ​ക്രു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Guinnes pakru received three prizes in one day