Latest News

അന്ന് അച്ഛനോളം, ഇന്ന് അമ്മയോളം; മകളുടെ ചിത്രങ്ങളുമായി ഗിന്നസ് പക്രു

മകളുടെ രണ്ടു കാലഘട്ടങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ഗിന്നസ് പക്രു

Guinnes Pakru, Guinnes Pakru family, Guinnes Pakru daughter, Guinnes Pakru Deeptha Keerthi, ഗിന്നസ് പക്രു, Pakru, പക്രു, Amitabh Bachchan, അമിതാഭ് ബച്ചൻ, ajayakumar, അജയകുമാർ

മുപ്പത്തിമൂന്ന് വർഷങ്ങൾക്കു മുൻപ് ജഗതി ശ്രീകുമാറിനൊപ്പം ‘അമ്പിളി അമ്മാവൻ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഗിന്നസ് പക്രുവിന്റെ സിനിമാ അരങ്ങേറ്റം. യഥാർഥ പേര് അജയകുമാർ എന്നാണെങ്കിലും മലയാള സിനിമാ ലോകം സ്നേഹത്തോടെ അദ്ദേഹത്തെ ഗിന്നസ് പക്രു എന്ന് വിളിച്ചു.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഗിന്നസ് പക്രു ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും കുടുംബത്തിന്റെ ചിത്രവുമെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകളുടെ രണ്ടു കാലഘട്ടങ്ങളിൽ നിന്നുള്ള ചിത്രമാണ് ഗിന്നസ് പക്രു ഷെയർ ചെയ്തത്. “അന്ന് അച്ഛനോളം… ഇന്ന് അമ്മയോളം,” എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.

1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ സിനിമയിലേക്ക് ആദ്യമായി കടന്നു വരുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു.

‘അത്ഭുതദ്വീപ്’ എന്ന ചിത്രത്തിലൂടെ ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡും പക്രു കരസ്ഥമാക്കി.

Read More: തുടക്കം അമ്പിളി ചേട്ടനൊപ്പം; ആദ്യചിത്രത്തിന്റെ ഓർമ്മകളിൽ ഗിന്നസ് പക്രു

2018 ഏപ്രിൽ 21ന് അദ്ദേഹത്തെ ലോകത്തെ ഏറ്റവും പൊക്കം കുറഞ്ഞ സംവിധായകനായി അംഗീരിച്ച് ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സ്, യൂണിവേർസൽ റെക്കോർഡ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ എന്നീ മൂന്ന് സംഘടനകളുടെ റെക്കോർഡുകൾ ഒരു ദിവസം തന്നെ ഏറ്റുവാങ്ങി റെക്കോർഡ് സ്ഥാപിച്ചിരുന്നു. 2013-ൽ പക്രു സംവിധാനം ചെയ്ത ‘കുട്ടീം കോലും’ എന്ന ചിത്രമാണ് അദ്ദേഹത്തെ റെക്കോർഡിനുടമയാക്കിയത്. ഈ ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകനെന്ന ഗിന്നസ് റെക്കോർഡും പക്രു സ്വന്തമാക്കിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Guinnes pakru about his daughter deepthakeerthi

The moderation of comments is automated and not cleared manually by malayalam.indianexpress.com