scorecardresearch

ചിത്തിര നക്ഷത്രക്കാരി; കോടിക്കണക്കിന് ആരാധകരുള്ള താരം

അമ്മൂമ്മയുടെ മടിയിലിരിക്കുന്ന ഈ കൊച്ചുകുഞ്ഞ് ഇന്ന് ഇന്ത്യയുടെ തന്നെ അഭിമാനതാരമാണ്

അമ്മൂമ്മയുടെ മടിയിലിരിക്കുന്ന ഈ കൊച്ചുകുഞ്ഞ് ഇന്ന് ഇന്ത്യയുടെ തന്നെ അഭിമാനതാരമാണ്

author-image
Entertainment Desk
New Update
KS Chithra| KS Chithra throwback photo| KS Chithra childhood photo| കെ എസ് ചിത്ര

ലാളിത്യം കൊണ്ട് മനസ്സുതൊടുന്ന ഈ പ്രതിഭയെ മനസ്സിലായോ?

കല കൊണ്ട് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയത്തിൽ സ്പർശിക്കാൻ സാധിക്കുക എന്നതാണ് ഓരോ കലാകാരന്റെയും ജീവിതത്തെ സ്വാർത്ഥകമാക്കുന്നത്. കാലാതിവർത്തിയായി, തലമുറകളോളം അവരുടെ ആ കലയെ ലോകം കൊണ്ടാടും, അത്തരത്തിലുള്ള ഒരു കലാകാരിയുടെ കുട്ടിക്കാലചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisment

പാട്ടിന്റെ ലോകത്ത് ഈ കലാകാരി തീർത്ത സാമ്രാജ്യം ആരെയും അത്ഭുതപ്പെടുത്തും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ആസാമീസ്, തുളു, ബംഗാളി തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപതിനായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുള്ള ഒരു ഗായിക. സംഗീതലോകത്ത് നാലു പതിറ്റാണ്ടുകൾ പിന്നിടുന്ന ഈ ഗായികയുടെ പാട്ടുകൾ കേൾക്കാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോവുന്നില്ല. സ്നേഹം, പ്രണയം, വിരഹം, നൊമ്പരം, വാത്സല്യം, ഭക്തി എന്നിങ്ങനെയുള്ള എല്ലാ മനുഷ്യാവസ്ഥകളിലും അമൃതം പുരട്ടുന്ന പാട്ടുകൾ നിരവധി പാടിയിട്ടുണ്ട് ഈ ഗായിക.

പൊതുവെ പ്രശസ്തിയിലേക്ക് കുതിക്കുമ്പോൾ ഓരോ കലാകാരനും ആരാധകരോളം തന്നെ ഹേറ്റേഴ്സും കാണും. ഒരു നാണയത്തിന്റെ ഇരുവശങ്ങൾ പോലെ സ്നേഹവും വിമർശനവും കലാകാരന്മാരുടെ ജീവിതത്തോട് ചേർന്നു നടക്കും. എന്നാൽ അത്തരത്തിൽ ഹേറ്റേഴ്സ് ഇല്ലെന്നു തന്നെ പറയാവുന്ന ഒരു പ്രതിഭയാണ് ഈ ഗായിക. ആ പാട്ടുകളോളം തന്നെ സ്നേഹമാണ് മലയാളികൾക്ക് ഈ വ്യക്തിയോടും. ലാളിത്യം നിറഞ്ഞ പെരുമാറ്റവും പുഞ്ചിരിയുമായി ആരാധകരുടെയെല്ലാം മനസ്സുതൊടുകയാണ് ഈ പ്രതിഭ.

ഇത്രയും പറയുമ്പോൾ തന്നെ, ആരാവും ഈ കലാകാരി എന്നു വായനക്കാർക്ക് ഊഹിച്ചെടുക്കാനാവും. മലയാളത്തിന്റെ പ്രിയ ഗായിക കെ എസ് ചിത്രയല്ലാതെ മറ്റാരാണ് മുകളിൽ പറഞ്ഞ എല്ലാ വിശേഷണങ്ങൾക്കും അർഹയായ മറ്റൊരാൾ! ഒരിക്കലും മായാത്ത ചിരിയോടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളുടെ ഹൃദയം കവർന്ന കെ എസ് ചിത്രയുടെ കുട്ടിക്കാലചിത്രങ്ങളാണ് ഇത്.

Advertisment

ചിത്തിര നക്ഷത്രമായതുകൊണ്ടാണ് അമ്മൂമ്മ ചിത്രയെന്ന പേരു നൽകിയത് എന്നാണ് സഹോദരി കെ എസ് ബീന പറയുന്നത്. ഗായിക എന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും തന്റെ അനിയത്തിയോട് ബഹുമാനമാണെന്നും ആ ചേച്ചി കൂട്ടിച്ചേർക്കുന്നു. "എല്ലാവരെയും ഒരുപോലെ കാണുന്ന ഒരാൾ. മാതൃകയാണവൾ.'

1963 ജൂലൈ 27ന് തിരുവനന്തപുരത്തെ കരമനയിലാണു കെ.എസ്.ചിത്ര ജനിച്ചത്. അച്ഛൻ കരമന കൃഷ്ണൻ നായർ, അമ്മ ശാന്തകുമാരി. അച്ഛനായിരുന്നു ചിത്രയുടെ ആദ്യ ഗുരു. കെ ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ കർണാടിക് സംഗീതം പഠിച്ച ചിത്രയെ സിനിമാ സംഗീതത്തിലേക്കു കൈപിടിച്ച് നടത്തിയത് എം ജി രാധാകൃഷ്ണനാണ്. ആറ് ദേശീയ പുരസ്കാരങ്ങൾ, എട്ട് ഫിലിം ഫെയർ പുരസ്കാരങ്ങൾ, 36 സ്റ്റേറ്റ് അവാർഡുകൾ എന്നിങ്ങനെ ചിത്രയുടെ സംഗീതയാത്രയിൽ ചാർത്തപ്പെട്ട പൊൻതൂവലുകൾ ഏറെയാണ്.

Ks Chitra

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: