scorecardresearch

നടിയാണ്, ചിത്രകാരിയും; ആളെ മനസ്സിലായോ?

1992-ൽ മിസ് ബാംഗ്ലൂർ സൗന്ദര്യമത്സരത്തിലെ വിജയിയായിരുന്നു

1992-ൽ മിസ് ബാംഗ്ലൂർ സൗന്ദര്യമത്സരത്തിലെ വിജയിയായിരുന്നു

author-image
Entertainment Desk
New Update
Jennifer Antony| Jennifer Antony throwback photo| ജെനിഫർ ആന്റണി

Guess Who

'ഓൾഡ് ഈസ് ഗോൾഡ്' എന്ന പ്രയോഗം പഴയകാല ചിത്രങ്ങളുടെ കാര്യത്തിൽ ഏറെ സത്യമാണ്. മനസ്സിനെ തൊട്ടുണർത്തുന്ന ഓർമകളുടെ ഇരമ്പലുണ്ടാവും ഓരോ ചിത്രങ്ങൾക്കും പറയാൻ. താരങ്ങളും അഭിനേതാക്കളുമൊക്കെ പലപ്പോഴും അത്തരം ത്രോബാക്ക് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാറുണ്ട്.

Advertisment

ഒരു പതിറ്റാണ്ടായി നിരവധി വേഷങ്ങളിലൂടെ മലയാള സിനിമാലോകത്ത് നിറഞ്ഞുനിൽക്കുന്ന ഒരു അഭിനേത്രിയുടെ ത്രോബാക്ക് ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മോഡലിംഗിൽ നിന്നുമാണ് ഈ നടി അഭിനയത്തിലേക്ക് എത്തിയത്. 1992-ൽ മിസ് ബാംഗ്ലൂർ സൗന്ദര്യമത്സരത്തിലെ വിജയിയായിരുന്നു.

മോഡൽ എന്നതിനപ്പുറം, ഒരു പ്രൊഫഷണൽ ചിത്രകാരി കൂടിയാണ് ഈ നടി. ഓയിൽ പെയിന്റിംഗിലും വാട്ടർ കളറിലുമെല്ലാം ഏറെ താൽപ്പര്യമുള്ള നടിയുള്ള ഛായാചിത്രങ്ങളും ലാൻഡ്‌സ്‌കേപ്പ് ചിത്രങ്ങളും എക്സിബിഷനുകളിലും ശ്രദ്ധ നേടാറുണ്ട്.

Advertisment

ആരാണ് ആ നടിയെന്നല്ലേ, അതു മറ്റാരുമല്ല, ജെനിഫർ ആന്റണി. 2013 ൽ 10.30 എ എം ലോക്കൽ കാൾ എന്ന സിനിമയിലഭിനയിച്ചുകൊണ്ടാണ് ജെനിഫർ അഭിനയരംഗത്ത് അരങ്ങേറുന്നത്. തുടർന്ന് പത്തേമാരി, ഭാസ്ക്കർ ദി റാസ്ക്കൽ, പുതിയ നിയമം, അങ്കിൾ, നീന, സാൾട്ട് മാംഗോ ട്രീ, കസബ, മരുഭൂമിയിലെ ആന, ഫുക്രി, ഒരു സിനിമാക്കാരൻ, പരോൾ, അൽമല്ലു എന്നിങ്ങനെ നിരവധി സിനിമകളിൽ വേഷമിട്ടു. മലയാളത്തിനൊപ്പം തന്നെ കന്നഡ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ജെനിഫർ അഭിനയിച്ചിട്ടുണ്ട്.

മനസ്സിനക്കരെ, നാഗിനി, ഭാര്യ, സ്വാതി മുത്ത്, പസമലർ, മൈന എന്നിങ്ങനെ മലയാളം, തമിഴ്, കന്നട ഭാഷകളിലായി നിരവധി സീരിയലുകളിലും ജെനിഫർ തിളങ്ങി.

Throwback Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: