/indian-express-malayalam/media/media_files/uploads/2023/07/anjali-nair.jpg)
ഈ നടിയെ മനസ്സിലായോ?
മലയാളത്തിൽ ഏറ്റവും കൂടുതൽ അമ്മ വേഷങ്ങൾ ചെയ്ത താരം ചിലപ്പോൾ കവിയൂർ പൊന്നമ്മയാവും. തിക്കുറുശ്ശിയും സത്യനും നസീറും മധുവും മുതലിങ്ങോട്ട് പുതിയ ജനറേഷനിലെ താരങ്ങളുടെ വരെ അമ്മയായി കവിയൂർ പൊന്നമ്മ അഭിനയിച്ചിട്ടുണ്ട്. തന്നേക്കാളും 33 വയസ്സോളം മൂത്ത സത്യന്റെ അമ്മയായി അഭിനയിച്ച രസകരമായ കഥയും കവിയൂർ പൊന്നമ്മയ്ക്ക് പറയാനുണ്ട്.
കവിയൂർ പൊന്നമ്മയെ പോലെ, തന്നെക്കാൾ മുതിർന്ന നടന്മാരുടെ അമ്മയായി അഭിനയിച്ച രസകരമായ കഥകൾ പല നടിമാർക്കും പറയാനുണ്ടാവും. മലയാളസിനിമയിൽ ധാരാളം അമ്മ വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള ഒരു യുവനടിയുടെ കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
മറ്റാരുമല്ല ആ ആൾ നടി അഞ്ജലി നായരാണ്. കമ്മട്ടിപ്പാടം എന്ന ചിത്രത്തിൽ ദുൽഖറിന്റെ അമ്മയായി അഭിനയിച്ചത് അഞ്ജലി ആയിരുന്നു. പുലിമുരുഗൻ എന്ന ചിത്രത്തിൽ മോഹൻലാൽ കഥാപാത്രത്തിന്റെ കുട്ടിക്കാലം കാണിക്കുമ്പോൾ കുട്ടി മുരുഗന്റെ അമ്മയായി എത്തിയതും അഞ്ജലിയാണ്.
ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് അഞ്ജലി സിനിമാലോകത്ത് എത്തിയത്. മാനത്തെ വെള്ളിത്തേര് എന്ന സിനിമയിൽ ബാലതാരമായിട്ടായിരുന്നു അഞ്ജലിയുടെ തുടക്കം. തമിഴ് സിനിമയായ നെല്ലിലൂടെയാണ് നായികയായി അരങ്ങേറുന്നത്. സീനിയേഴ്സ് സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.
വെനീസിലെ വ്യാപാരി, മാറ്റിനി, അഞ്ച് സുന്ദരികള്‍, പട്ടം പോലെ, എബിസിഡി, മുന്നറിയിപ്പ്, മിലി, കമ്മട്ടിപ്പാടം, ആന്മരിയ കലിപ്പിലാണ്, പുലിമുരുകന്‍, ഒപ്പം, ടേക്ക് ഓഫ്, ദൃശ്യം 2, കാവല്‍, ആറാട്ട് തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കൊച്ചാള്‍ ആണ് അഞ്ജലിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. റാം, അവിയല്‍ തുടങ്ങി നിരവധി സിനിമകള്‍ അഞ്ജലിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
ഫോട്ടോഗ്രാഫറായ അനീഷ് ഉപസന ആയിരുന്നു അഞ്ജലിയുടെ ആദ്യ ഭർത്താവ്. 2016ലാണ് ഇരുവരും വിവാഹമോചിതരായത്. അഞ്ജലിയുടെ മൂത്ത മകൾ ആവണി സിനിമയിൽ ബാലതാരമായി സജീവമാണ്. 2022-ൽ അഞ്ജലിയും സഹസംവിധായകൻ അജിത് രാജുവും വിവാഹിതരായി. ആദ്വിക എന്നൊരു മകളും ഈ ദമ്പതികൾക്കുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us