/indian-express-malayalam/media/media_files/2025/04/21/meenaakshi-chaudhary-childhood-photo-fi-522270.jpg)
Throwback Thursday
/indian-express-malayalam/media/media_files/2025/04/21/meenaakshi-chaudhary-childhood-photo-287843.jpg)
അമ്മയുടെ ഒക്കത്തിരിക്കുന്ന ഈ കുട്ടി ഇന്ന് തമിഴിലും തെലുങ്കിലുമെല്ലാം നായികയായി തിളങ്ങുന്ന നടിയാണ്.
/indian-express-malayalam/media/media_files/2025/04/21/meenaakshi-chaudhary-childhood-photo-1-116020.jpg)
ഇന്ത്യയിലെ ഹരിയാനയിലെ പഞ്ച്കുലയിലാണ് ഈ നടിയുടെ ജനനം. അച്ഛൻ ഇന്ത്യൻ ആർമിയിൽ കേണലായിരുന്നു.
/indian-express-malayalam/media/media_files/2025/04/21/EGC5jkMz2tAgGSPla4RW.jpg)
സംസ്ഥാനതല നീന്തൽ താരവും ബാഡ്മിൻ്റൺ താരവുമായ ഈ നടി ഡെന്റൽ സർജറിയിൽ ബിരുദം നേടിയിട്ടുണ്ട്. എന്നാൽ, മെഡിക്കൽ രംഗത്തേക്ക് പോവാതെ, അഭിനയത്തിലേക്കു തിരിയുകയായിരുന്നു താരം.
/indian-express-malayalam/media/media_files/2025/04/21/meenaakshi-chaudhary-7-950843.jpg)
ആരാണ് ഈ പെൺകുട്ടി എന്നല്ലേ? ദുൽഖർ സൽമാൻ നായകനായി വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത, ബോക്സ് ഓഫീസ് കളക്ഷനിൽ 111 കോടി നേടിയ ലക്കി ഭാസ്കർ എന്ന ചിത്രത്തിലെ നായികയായ മീനാക്ഷി ചൗധരിയുടെ കുട്ടിക്കാലചിത്രമാണിത്.
/indian-express-malayalam/media/media_files/2025/04/21/meenaakshi-chaudhary-childhood-photo-3-228021.jpg)
ഹരിയാനയിലെ പഞ്ച്കുല സ്വദേശിനിയായ മീനാക്ഷി ചൗധരി ഇന്ത്യൻ ആർമിയിൽ കേണലായിരുന്ന ബി ആർ ചൗധരിയുടെ മകളാണ്.
/indian-express-malayalam/media/media_files/2025/04/21/meenaakshi-chaudhary-childhood-photo-2-561877.jpg)
നടി മാത്രമല്ല, മോഡൽ കൂടിയായ മീനാക്ഷി നിരവധി സൗന്ദര്യമത്സരങ്ങളിൽ വിജയിയായിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/04/21/meenaakshi-chaudhary-6-821684.jpg)
2018ൽ ഹരിയാന സംസ്ഥാനത്തെ പ്രതിനിധീകരിച്ച മീനാക്ഷി, ഫെമിന മിസ് ഇന്ത്യ ഗ്രാൻഡ് ഇൻ്റർനാഷണൽ ആയി തിരഞ്ഞെടുക്കപ്പെട്ടു. മിസ് ഗ്രാൻഡ് ഇൻ്റർനാഷണൽ 2018ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒന്നാം റണ്ണറപ്പായും കിരീടമണിഞ്ഞിട്ടുണ്ട്.
/indian-express-malayalam/media/media_files/2025/04/21/meenaakshi-chaudhary-4-912371.jpg)
ഇചത വാഹനമുലു നിലുപരഡു (2021) എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് മീനാക്ഷിയുടെ അരങ്ങേറ്റം. ഖിലാഡി (2022), ഹിറ്റ്: ദി സെക്കൻഡ് കേസ് (2022), ഗുണ്ടൂർ കാരം (2024, ഗോട്ട് (ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം) തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
/indian-express-malayalam/media/media_files/2025/04/21/meenaakshi-chaudhary-5-559351.jpg)
ലക്കി ഭാസ്കറിൽ ദുൽഖറിന്റെ ഭാര്യയുടെ വേഷത്തിലാണ് മീനാക്ഷി എത്തിയത്. സുമതി എന്ന കഥാപാത്രം വലിയ രീതിയിൽ ശ്രദ്ധ നേടുകയും ചെയ്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.