പൂര്‍ത്തിയാകാതെ പോയ ഒരു ചിത്രത്തിലെ ഫൊട്ടോയാണിത്. ഇന്ത്യയിലെ തന്നെ മികച്ച നടികളില്‍ ഒരാള്‍, ഒരു ബംഗാളി ചിത്രത്തിനായി നടത്തിയ വേഷപ്പകര്‍ച്ചയാണിത്. ഈ ചിത്രം പങ്കുവച്ചത് അമിതാഭ് ബച്ചനാണ്. ഒപ്പം അദ്ദേഹം ഇങ്ങനെ കുറിച്ചു.
“ദാഗ്തര്‍ ബാബു എന്ന ബംഗാളി ചിത്രത്തില്‍ സ്വാമി വിവേകാനന്ദനായി ജയ. ചിത്രം പൂര്‍ത്തിയാക്കാതെ പോയി.”
View this post on Instagram
Jaya .. in film ‘Dagtar Babu’ in Bengali playing Vivekanand .. film could not be completed
സത്യജിത് റേയുടെ ‘മഹാനഗര്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ ജയ ബാധുരി, ഋഷികേശ് മുഖര്‍ജീ സംവിധാനം ചെയ്ത ‘ഗുഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് നായികാപദവിയിലേക്ക് ഉയര്‍ന്നത്. ‘ഉപ്ഹാര്‍,; ‘കോശിഷ്,’ ‘കാഗസ്,’ എന്നിവയും ഭര്‍ത്താവ് അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ‘സന്‍ജീര്‍,’ ‘അഭിമാന്‍,; ‘ചുപ്കെ ചുപ്കെ’, ‘സില്‍സില,’ ‘മിലി,’ ‘ഷോലെ’ എന്നീ ചിത്രങ്ങളും അവരുടെ അഭിനയജീവിതത്തിലെ നാഴികക്കല്ലുകളാണ്.
അമിതാഭ് ബച്ചനുമായുള്ള വിവാഹത്തെത്തുടര്‍ന്ന് സിനിമാ ജീവിതത്തിനു വിരാമമിട്ട അവര്‍ ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത ‘ഹസാര്‍ ചൗരസി കീ മാ’ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ മടങ്ങിയെത്തി. തുടര്‍ന്ന് ‘ഫിസ,’ ‘കഭി ഖുഷി കഭി ഗം,’ ‘കല്‍ കോ നാ ഹോ’ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചു. നിലവില്‍ രാജ്യസഭാ അംഗമാണ്.
Read Here: ഒരു നിമിഷം പോലും ആ കുഞ്ഞിനെ ഒറ്റയ്ക്ക് വിടില്ല: ഐശ്വര്യയെക്കുറിച്ച് ജയാ ബച്ചന്‍