scorecardresearch

ഈ മൂന്നു കൂട്ടുകാരികളും ഇന്ന് പ്രശസ്തർ; ഒരാൾ സംവിധായിക, ഒരാൾ നർത്തകി, മൂന്നാമത്തെയാൾ പത്രാധിപ

മൂന്നു മേഖലകളിലായി തിളങ്ങുകയാണ് ഈ കൂട്ടുകാരികൾ

മൂന്നു മേഖലകളിലായി തിളങ്ങുകയാണ് ഈ കൂട്ടുകാരികൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Anjali Menon | Methil Devika | Methil Renuka

ഈ കുട്ടികൾ ആരെന്നു മനസ്സിലായോ?

ഒന്നിച്ചു കളിച്ചുവളർന്ന, ബാല്യം പങ്കിട്ട മൂന്നു കൂട്ടുകാരികൾ. വളർന്നപ്പോൾ അവർ ഓരോരുത്തരും വ്യത്യസ്തമായ രംഗങ്ങളിലേക്ക് തിരിഞ്ഞു. ഒരാൾക്ക് നൃത്തമായിരുന്നു പാഷൻ. ആ പാഷനെ പിന്തുടർന്ന് ആളിന്ന് അറിയപ്പെടുന്ന നർത്തകിയായി മാറി. രണ്ടാമത്തെയാളെ ഭ്രമിപ്പിച്ച് സിനിമയായിരുന്നു. അഭിനയത്തോടല്ല എഴുത്തിനോടും സംവിധാനത്തോടുമെല്ലാമുള്ള ഇഷ്ടവും അതിനു പിന്നാലെയുള്ള യാത്രയും ആ പെൺകുട്ടിയെ മലയാളത്തിലെ അറിയപ്പെടുന്ന സംവിധായികയായി മാറ്റി. മൂന്നാമത്തെയാൾ ജേർണലിസത്തിലാണ് തന്റെ കരിയർ കണ്ടെത്തിയത്. ആളാവട്ടെ, ഫോബ്‌സ് ആഫ്രിക്കയുടെ മാനേജിംഗ് ഡയറക്ടറായി ജോലി ചെയ്യുകയാണ് ഇപ്പോൾ.

Advertisment

അഞ്ജലി മേനോൻ, മേതിൽ ദേവിക, സഹോദരി മേതിൽ രേണുക- എന്നിവർ ഒന്നിച്ചുള്ള ഒരു കുട്ടിക്കാല ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ കളിക്കൂട്ടുകാരി മേതിൽ രേണുകയ്ക്ക് ജന്മദിനം ആശംസിച്ചു കൊണ്ട് കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുന്നത് സംവിധായിക അഞ്ജലി മേനോൻ ആണ്.

"ഞങ്ങൾ മൂന്നുപേരും. കുടുംബ സുഹൃത്തുക്കളായി ഒരുമിച്ച് വളർന്നത് കൊണ്ട് ഒരുപക്ഷേ എപ്പോഴും സുഹൃത്തുക്കളായി തുടരുമെന്ന് ഞങ്ങൾ നിസ്സാരമായി കരുതിയിരിക്കാം. അത് അങ്ങനെ തന്നെ നിലനിർത്താൻ കഴിഞ്ഞതിൽ സന്തോഷം," അഞ്ജലി കുറിക്കുന്നു.

അഞ്ജലി മേനോന്റെ പിതാവും മേതിൽ ദേവിക- രേണുകമാരുടെ പിതാവും അടുത്ത സുഹൃത്തുക്കളായിരുന്നു. ദേവികയ്ക്കും രേണുകയ്ക്കും അഞ്ജലി സഹോദരിയെ പോലെയാണ്.

Advertisment
Anjali Menon | Methil Devika | Methil Renuka
അഞ്ജലി മേനോൻ, മേതിൽ ദേവിക, മേതിൽ രേണുക എന്നിവർ അന്നും ഇന്നും

അഭിനയത്തിലും അരങ്ങേറ്റം കുറിക്കുകയാണ് മേതിൽ ദേവിക. ദേശീയ പുരസ്‌കാരം നേടിയ 'മേപ്പടിയാൻ' എന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹൻ ഒരുക്കുന്ന അടുത്ത ചിത്രത്തിലാണ് നായികയായി ദേവിക എത്തുന്നത്. 'കഥ ഇന്ന് വരെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ബിജു മേനോൻ ആണ് നായകൻ. സിനിമയിൽ നിന്നും ധാരാളം ഓഫറുകൾ എല്ലാക്കാലത്തും ഉണ്ടായിട്ടും, തന്റെ ഇഷ്ട മേഖലയായ നൃത്തത്തിൽ ഉറച്ചു നിൽക്കാൻ ആയിരുന്നു ദേവികയുടെ തീരുമാനം. എന്നാൽ ഇപ്പോൾ ആ തീരുമാനത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ് ദേവിക.

Actress Dance Anjali Menon Methil Devika

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: