നടി ശ്രീദേവിയ്ക്കൊപ്പമുള്ള ഈ ബാല താരത്തെ പിടികിട്ടിയോ? പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ കയറി തെന്നിന്ത്യയുടെ തന്നെ താരറാണിയായി മാറിയ മീനയാണ് ശ്രീദേവിയ്ക്കൊപ്പം ഈ ചിത്രത്തില്‍. മീന തന്നെയാണ് ഈ ത്രോബാക്ക് ചിത്രം തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിരിക്കുന്നത്. അമൂല്യമായ ഈ ചിത്രം തന്നിലേക്ക് എത്തിച്ച മലേഷ്യയില്‍ നിന്നുള്ള ആരാധകന് യുവയ്ക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള ഒരു കുറിപ്പും മീന പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘എന്റെ ഐഡല്‍ ശ്രീദേവിയ്ക്കൊപ്പം. അവരെ ഞങ്ങള്‍ സ്നേഹപൂര്‍വ്വം പപ്പിയക്ക എന്നാണു വിളിച്ചിരുന്നത്. ‘കൊടാത്രാജു’ എന്ന തെലുങ്ക് ചിത്രത്തില്‍ നിന്നും,’ മീന കുറിച്ചു.
ഇന്ത്യ കണ്ട വലിയ താരങ്ങളില്‍ ഒരാളായി മാറിയ ശ്രീദേവിയുടെ തുടക്കവും ബാലതാരമായി തന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്.
Read Here: ഇന്ത്യന്‍ സിനിമയ്ക്ക് ആരായിരുന്നു ശ്രീദേവി?: ഓര്‍മ്മകുറിപ്പുകളിലൂടെ ഒരിക്കല്‍ കൂടി