ലൊസാഞ്ചൽസ്: 59-ാമത് ഗ്രാമി അവാർഡുകൾ ലോസ് ഏഞ്ചൽസിലെ സ്റ്റേപ്പിൾസ് സെന്ററിൽ പ്രഖ്യാപിച്ചു. 2017ലെ സോങ്ങ് ഓഫ് ദ് ഇയർ പുരസ്കാരം അഡെലിന്റെ ഹെലോ നേടി. മികച്ച സോളോ പെർഫോമൻസിനുളള പുരസ്കാരവും ഹെലോയ്‌ക്കാണ്. ഹെലോ അടങ്ങുന്ന 25 എന്ന ആൽബം മികച്ച പോപ് വോക്കൽ ആൽബം അടക്കം അഞ്ച് അവാർഡുകൾ നേടി.

മികച്ച മ്യൂസിക്കൽ ആൽബത്തിനുളള ഗ്രാമി അവാർഡ് ‘സിങ്ങ് മീ ഹോം’ നേടിപ്പോൾ മികച്ച കണ്ടംപ്രറി ആൽബത്തിനുളള പുരസ്കാരം ബിയോൺസ് നേടി. കളർ പർപ്പിൾ മികച്ച മ്യൂസിക്കൽ തിയറ്റർ ആൽബത്തിനുളള പുരസ്‌കാരം സ്വന്തമാക്കി.

ഡേവിഡ് ബോവിയുടെ ബ്ലാക്ക്സ്റ്റാർ അഞ്ച് അവാർഡുകളാണ് വാരിക്കൂട്ടിയത്. 2016ൽ അന്തരിച്ച ഡേവിഡ് ബോവി ഇറക്കിയ ബ്ലാക്ക് സ്റ്റാറിന് മികച്ച റോക്ക് പെഫോമൻസ്, ആൾട്ടനേറ്റീവ് മ്യൂസിക് ആൽബം, എൻഞ്ചിനിയേഡ് ആൽബം, നോൺക്ലാസിക്കൽ ആൽബം, റെക്കോഡിങ് പാക്കേജ് എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ നേടിയത്.

ഇൻഫിനിറ്റി പ്ലസ് വൺ മികച്ച കുട്ടികളുടെ ആൽബമായി തിരഞ്ഞെടുത്തപ്പോൾ ടോക്കിങ്ങ് ഫോർ ക്ലാപ്പിങ്ങ് മികച്ച കോമഡി ആൽബമായി. ഫോർമേഷനാണ് മികച്ച മ്യൂസിക് വിഡിയോ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ