അഭിപ്രായങ്ങൾ തുറന്നുപറയുന്നതിന് യാതൊരു മടിയുമില്ലാത്ത വ്യക്തിയാണ് രഞ്ജിനി ഹരിദാസ്. അതിനാൽതന്നെ രഞ്ജിനി പറയുന്നതെന്തും സോഷ്യൽ മീഡിയയിൽ ആഘോഷമാക്കാൻ വലിയൊരു കൂട്ടം തന്നെയുണ്ട്. രഞ്ജിനി ഹരിദാസ് എന്ന വ്യക്തിയോട് തനിക്ക് അടുപ്പം കൂടാനിടയായ സംഭവത്തെക്കുറിച്ച് വിവരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ഗൗരി സാവിത്രി. രഞ്ജിനിക്കൊപ്പം ഫോട്ടോയെടുക്കാന്‍ ആഗ്രഹം തോന്നി സമീപിച്ചപ്പോള്‍ ഉണ്ടായ ഒരു അനുഭവമാണ് ഗൗരി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.

ഗൗരി സാവിത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
She is a Lady with Attitude and Kindness and that’s why I adore her.#RanjiniHaridas
എനിക്ക്തോന്നുന്നു ഞാന്‍ ഒട്ടും focused അല്ലാതെ നില്‍ക്കുന്ന ഒരു ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്നത് ഇതാദ്യമായായിരിക്കും. CIAL Convention Centre-ലെ function ധാരാളം സെലിബ്രെറ്റികളെക്കൊണ്ട് സമ്പന്നമായിരുന്നു. അതില്‍ പലരും എനിക്കിഷ്ട്ടപ്പെട്ടവരായിരുന്നുവെങ്കിലും ആരുടെയും ഒപ്പം ഫോട്ടോ എടുക്കണം എന്നൊന്നും തോന്നിയിരുന്നില്ല. പക്ഷെ ചടങ്ങ് കഴിഞ്ഞു തിരികെ മടങ്ങാന്‍നേരമാണ് ജഡ്ജിംഗ്പാനലിലെ ഒരംഗമായ രഞ്ജിനി ഹരിദാസ്‌ അതുവഴി കടന്നുപോകുന്നത്. സ്വന്തം അഭിപ്രായങ്ങള്‍ മുഖംനോക്കാതെ പറയുന്ന, തന്‍റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്ന ധൈര്യവതിയായ ഒരു സ്ത്രീ എന്ന നിലയില്‍ അവരെ എനിക്കിഷ്ട്ടമാണ്. ഒരു നിമിഷത്തെ ആവേശത്തില്‍ ഞാന്‍ അവരോടു ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിക്കുകയും അതെ നിമിഷം അവരോടൊപ്പം അകമ്പടി സേവിച്ചു വന്ന ഒരാള്‍, പേര് പറയുന്നില്ല., (കോമഡി സ്റ്റാറിലെ ഒരു സാന്നിധ്യമായ വ്യക്തി ) അയാള്‍ എന്നോടു പരുഷമായി പെരുമാറിക്കൊണ്ട് ചെറുതായി പിടിച്ചു തള്ളുകയും ചെയ്തു. അപ്രതീക്ഷിതമായ ഈ പെരുമാറ്റത്തില്‍ ഞാന്‍ അപമാനിതയായിപ്പോയി എന്നുതന്നെ പറയാം. പക്ഷേ പെട്ടെന്ന് തന്നെ രഞ്ജിനി അയാളെ ശാസിക്കുകയും, എന്നോടു വരൂ നമുക്ക് ഫോട്ടോസ് എടുക്കാം എന്ന് പറയുകയും എന്‍റെ കയ്യില്‍ സ്നേഹപൂര്‍വ്വം പിടിച്ചുകൊണ്ട് അല്‍പ്പനേരം ചിലവിടുകയും ചെയ്തു. ആദ്യമായാണ് എനിക്കിങ്ങനെ ഒരു അനുഭവം. പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത്പോലെയല്ല മനുഷ്യര്‍. ബോള്‍ഡ് ആയി പെരുമാറുന്നവര്‍ എല്ലാം കഠിനഹൃദയര്‍ ആകണമെന്നില്ല. നേരില്‍ കാണുന്നതിനു മുന്‍പ് വരെ രഞ്ജിനി ഹരിദാസിനെ എനിക്കിഷ്ടമായിരുന്നു. പക്ഷേ ഈ ഫോട്ടോ പിറന്ന നിമിഷത്തിനു ശേഷം ഞാന്‍ അവരുടെ ഫാന്‍ ആയി മാറി. തീര്‍ച്ചയായും അവരൊരു അസാധാരണയായ സ്ത്രീ ആണ്. I respect her!

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ