മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനും നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. ഇന്നലെ ജിപി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലോക്ക്‌ഡൗൺ ഇഫക്റ്റ് എന്നാണ് തന്റെ പുതിയ ലുക്കിനെ ജിപി വിശേഷിപ്പിക്കുന്നത്. 65 ദിവസത്തെ ലോക്ക്‌ഡൗണിനു ശേഷം താടിയും മുടിയുമെല്ലാം വളർന്ന് പുതിയൊരു ലുക്കിലാണ് ജിപി.

“പൃഥ്വിരാജ് ആണെന്നാണ് ഞാനോർത്തത്,” എന്നാണ് ചിത്രത്തിനു പേളി നൽകിയിരിക്കുന്ന കമന്റ്. പൃഥ്വിരാജിന്റെ ‘ആടുജീവിതം’ താടി ലുക്കുമായി ഏറെ സാമ്യമുണ്ട് ജിപിയുടെ പുതിയ ചിത്രത്തിന്. “ലുക്കു കൊണ്ട് എന്തിനാ, മാസ്ക് വച്ചാ തീർന്നില്ലേ?” എന്നാണ് അവതാരക അശ്വതി ശ്രീകാന്തിന്റെ കമന്റ്. വന്ന് വന്ന് പൃഥ്വിരാജ് ആരാന്ന് അറിയാത്ത അവസ്ഥ ആയി എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

അല്ലു അർജുൻ നായകനാവുന്ന ‘അലവൈകുണ്ഡപുരം’ എന്ന തെലുങ്ക് ചിത്രമാണ് അവസാനം തിയേറ്ററുകളിൽ എത്തിയ ജിപി ചിത്രം. നടൻ ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ. സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലുവിന്റെയും, തിവിക്രത്തിന്റെയും ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണ് ‘അല വൈകുണ്ഡപുരം’.

Read more: കുരുമുളക് പറിക്കാൻ മതിലിൽ കയറരുത്; അനുഭവപാഠവുമായി ജിപി

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook