മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകനും നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ എന്ന ജിപി. ലോക്ക്‌ഡൗൺ കാലത്തിന്റെ വിരസതയകറ്റാൻ സോഷ്യൽ മീഡിയയിൽ സജീവമാണ് ജിപിയും. കുരുമുളക് പറിക്കാൻ മതിലിൽ കയറിയതിന്റെ ഒരു ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. രസകരമായൊരു ക്യാപ്ഷനും ചിത്രത്തിനു നൽകിയിട്ടുണ്ട്.

“ജീവിതം ചിലപ്പോഴൊക്കെ ഇങ്ങനെയാണ്. ഇതുപോലുള്ള സന്ദർഭങ്ങളാണ് നമ്മളെ ഗൗരവമേറിയ ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നത്. ഞാൻ പഠിച്ച പാഠം: അയൽവാസി മുരളിയേട്ടൻ മൊബൈൽ കാമറയുമായി ഇടവഴിയിലൂടെ നടക്കുമ്പോൾ കുരുമുളക് പറിക്കാൻ മതിലിൽ കയറരുത്!”

കുരുമുളക് പറിക്കലും ചക്കയിടലും അമ്മയെ സഹായിക്കലുമൊക്കെയായി ലോക്ക്‌ഡൗൺ കാലം രസകരമായി ചെലവഴിക്കുകയാണ് താരം.

View this post on Instagram

അമ്മ ഒരു ചക്ക ഇടാൻ പറഞ്ഞു. ഞാൻ ഒരു ചക്ക ഇട്ടു. അഞ്ചാറ് ചക്ക വീണു. പ്രകൃതി പലപ്പോഴും ഇങ്ങനെയാണ്. നമ്മൾ ആത്മാർഥമായി ഒരു പൂവ് ചോദിച്ചാൽ ഒരു പൂക്കാലം തരും! ആവിശ്യത്തിലധികമുള്ള ചക്കകൾ സ്വയം ചുള പറിച്ചു വെക്കാൻ ഞാൻ നിർബന്ധിതനായപ്പോൾ ആലോചിച്ചുണ്ടാക്കിയ മറ്റൊരു ജീവിത തത്വം! English Translation: Experts suggest that Jackfruit has many nutritional and medicinal value

A post shared by Govind Padmasoorya (GP) (@padmasoorya) on

അല്ലു അർജുൻ നായകനാവുന്ന ‘അലവൈകുണ്ഡപുരം’ എന്ന തെലുങ്ക് ചിത്രമാണ് അവസാനം തിയേറ്ററുകളിൽ എത്തിയ ജിപി ചിത്രം. നടൻ ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. നിവേത പെതുരാജ്, തബു, സുശാന്ത്, നവദീപ്, സത്യരാജ്, സുനില്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ. സണ്‍ ഓഫ് സത്യമൂര്‍ത്തിക്കും ജുലായ്ക്കും ശേഷം അല്ലുവിന്റെയും, തിവിക്രത്തിന്റെയും ഒരുമിച്ചുള്ള മൂന്നാമത്തെ സിനിമയാണ് ‘അല വൈകുണ്ഡപുരം’.

Read more: ചെക്ക് കിട്ടിയ കാലം മറന്നു; രമേഷ് പിഷാരടിയുടെ ലോക്ക്‌ഡൗൺ കാലത്തെ തിരിച്ചറിവുകൾ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook