ദാവണിയിൽ സുന്ദരിയായി ഗൗരി; ചിത്രങ്ങൾ

സണ്ണി വെയ്ൻ നായകനാവുന്ന ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ് ഗൗരി

Gouri G. Kishan, Gouri G. Kishan photos

ഏറെ ജനപ്രീതി നേടിയ തമിഴ് ചിത്രം ’96’ൽ തൃഷയുടെ കുട്ടിക്കാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ അഭിനേത്രിയാണ് ഗൗരി ജി കിഷൻ. ചിത്രത്തിൽ വിജയ് സേതുപതിയും തൃഷയുടെയും കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ ഗൗരിയുടെ കുട്ടി ജാനുവും പ്രേക്ഷകർക്ക് പ്രിയങ്കരിയായി. സണ്ണി വെയ്ൻ നായകനാവുന്ന ‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കുകയാണ് ഗൗരി.

ഇപ്പോഴിതാ, ഗൗരിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ദാവണി ഉടുത്ത് അതിസുന്ദരിയായാണ് ഗൗരി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

മലയാളികളാണ് ഗൗരിയുടെ അച്ഛനുമമ്മയും. അമ്മ വൈക്കം സ്വദേശിനിയും അച്ഛൻ അടൂർ സ്വദേശിയുമാണ്. ദളപതി വിജയ് ചിത്രം മാസ്റ്റര്‍, മാരി സെൽവരാജിന്‍റെ ധനുഷ് ചിത്രം കര്‍ണൻ എന്നിവയിലും അടുത്തിടെ ഗൗരി അഭിനയിച്ചിരുന്നു. ’96’ന്റെ തെലുങ്ക് പതിപ്പിലും ഗൗരി തന്നെയാണ് കുട്ടി ജാനുവിനെ അവതരിപ്പിച്ചത്.

പ്രിൻസ് ജോയ് ആണ് ഗൗരിയുടെ മലയാളം അരങ്ങേറ്റചിത്രമായ ‘അനുഗ്രഹീതൻ ആന്റണി’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത് നവീൻ ടി മണിലാൽ ആണ്. എസ് തുഷാറാണ് ചിത്രം നിർമ്മിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ ട്രെയിലറും റിലീസ് ചെയ്തിരുന്നു.

Read more: സണ്ണി വെയ്ൻ നായകനാകുന്ന അനുഗ്രഹീതൻ ആന്റണിയുടെ ട്രെയിലർ

Web Title: Gouri g kishan photos anugraheethan antony release

Next Story
ആന്റണി വർഗീസിന്റെ സഹോദരി വിവാഹിതയായി; വീഡിയോAntony Varghese's sister wedding video
The moderation of comments is automated and not cleared manually by malayalam.indianexpress.com