Latest News

ബി എം ഡബ്ല്യുവിന്റെ എക്സ് 7 ആദ്യമോഡൽ സ്വന്തമാക്കി ഗോപി സുന്ദർ

98 ലക്ഷം രൂപയ്ക്ക് മുകളിൽ ആണ് ഈ ആഢംബര കാറിന്റെ എക്സ് ഷോറൂം വില വരുന്നത്

Gopi Sunder, ഗോപി സുന്ദർ, BMW X7, ബി എം ഡബ്ല്യു എക്സ് 7, BMW X7 price india, BMW X7 ex showroom price, BMW X7 photos, Gopi Sunder photos, ഗോപി സുന്ദർ ചിത്രങ്ങൾ, Gopi Sunder Family, Gopi Sunder wife

റോഡിലെ രാജാക്കന്മാരാണ് ബിഎംഡബ്ല്യു. പുത്തൻ മോഡലുകളുമായി എന്നും വാഹനപ്രേമികളെ കൊതിപ്പിക്കുന്ന ബി എം ഡബ്ല്യുവിന്റെ ഏറ്റവും പുതിയ മോഡലാണ് എക്സ് 7. ഇന്ത്യയിലെ ആദ്യത്തെ ബി എം ഡബ്ല്യു എക്സ് 7 ഉപയോക്താവ് എന്ന വിശേഷണം ഇനി സംഗീതസംവിധായകൻ ഗോപി സുന്ദറിനു സ്വന്തം. ബി എം ഡബ്ല്യുവിന്റെ ആഢംബര കാറായ എക്സ് 7 സ്വന്തമാക്കിയിരിക്കുകയാണ് ഗോപി സുന്ദർ. 98 ലക്ഷം രൂപയ്ക്ക് മുകളിൽ ആണ് ഈ ആഢംബര കാറിന്റെ എക്സ് ഷോറൂം വില വരുന്നത്. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർഷിപ്പിൽ നിന്നും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരണ്മയിയ്ക്ക് ഒപ്പമെത്തിയാണ് ഗോപി സുന്ദർ പുതിയ എക്സ് 7 സ്വന്തമാക്കിയത്.

ഞങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥി എന്നാണ് കാറിനെ ഗോപി സുന്ദർ വിശേഷിപ്പിച്ചിരിക്കുന്നത്.

ചുരുങ്ങിയ കാലം കൊണ്ട് സംഗീതപ്രേമികളുടെ മനസ്സിൽ ഇടം നേടിയ സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. മലയാളത്തിനു പുറമെ മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും ഏറെ ശ്രദ്ധ നേടിയ സംഗീതസംവിധായകൻ കൂടിയാണ് ഗോപി സുന്ദർ. ‘ഉയരെ’ എന്ന ചിത്രത്തിനു വേണ്ടി ഗോപി സുന്ദർ ഒരുക്കിയ ഗാനങ്ങളും പശ്ചാത്തലസംഗീതവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read more: ‘നീ മുകിലോ…’ ചേര്‍ന്നു പാടി സിതാരയും മകളും

ഗോപി സുന്ദര്‍ ലൈവ് എന്‍സമ്പിള്‍ എന്നൊരു ബാൻഡിനും അടുത്തിടെ തുടക്കം കുറിച്ചിരുന്നു. സംഗീതലോകത്ത് അവസരം കാത്തിരിക്കുന്ന ഒരുപാട് യുവഗായകര്‍ക്ക് വളര്‍ന്നുവരാനുള്ള ഒരു പ്ലാറ്റ് ഫോം കൂടിയായി ബാന്‍ഡിനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ ബാൻഡ് ആരംഭിക്കുന്നതെന്നും ഗോപി സുന്ദർ വ്യക്തമാക്കിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Gopi sunder bought new bmw x7

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express