Latest News
വിസ്മയയെ മര്‍ദിച്ചതായി കിരണിന്റെ മൊഴി; അറസ്റ്റ് രേഖപ്പെടുത്തി
വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവം: മകള്‍ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്
ഇന്നും നാളെയും മഴ തുടരും; തീരദേശവാസികള്‍ ജാഗ്രത പാലിക്കണം

അന്നവളൊരു പത്തൊമ്പതുകാരി; അഭയയ്ക്ക് പിറന്നാൾ ആശംസകളുമായി ഗോപി സുന്ദർ

ഗായികയും ജീവിതപങ്കാളിയുമായ അഭയയ്ക്ക് പിറന്നാൾ ആശംംസകൾ നേർന്ന് ഗോപി സുന്ദർ

Gopi Sundar, Abhaya Hiranmayi, Abhaya Hiranmayi birthday, Abhaya Hiranmayi age, Gopi Sundar photos, Abhaya Hiranmayi photos, ഗോപി സുന്ദർ, അഭയ ഹിരൺമയി, Indian express malayalam, IE Malayalam

പ്രണയിനിയും ജീവിതപങ്കാളിയും ഗായികയുമായ അഭയ ഹിരൺമയിക്ക് ജന്മദിനാശംസകൾ നേർന്ന് സംഗീതസംവിധായകൻ ഗോപി സുന്ദർ. “അന്ന് നിനക്ക് 19 വയസ്സ് മാത്രം. നീയാണെനിക്കെല്ലാം. പറയാൻ വാക്കുകളില്ല പൊന്നേ… എന്റെ പ്രണയിനിക്ക് ജന്മദിനാശംസകൾ,” ഗോപി സുന്ദർ കുറിക്കുന്നു. ഒരു പഴയ യാത്രയ്ക്കിടെ താജ്‌മഹലിനു മുന്നിൽ നിന്നു പകർത്തിയ ചിത്രവും പിറന്നാൾ ആശംസ കുറിപ്പിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്. അഭയയുടെ 32-ാം ജന്മദിനമാണ് ഇന്ന്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഗോപി സുന്ദറും അഭയ ഹിരൺമയിയും. ഇരുവരുടെയും പ്രണയവും ഒന്നാവലുമെല്ലാം ഏറെ വിവാദങ്ങൾക്ക് കാരണമായിരുന്നുവെങ്കിലും അതൊന്നും ഗൗനിക്കാതെ ജീവിതം ആസ്വദിക്കുന്ന ദമ്പതികളാണ് ഇരുവരും.

വ്യക്തി ജീവിതത്തിൽ​ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തിൽ​ വലിയ ഓളമാണ് സൃഷ്ടിച്ചത്.

Read More: എന്റെ നിലനിൽപ്പിന് കാരണമായവളേ; തന്റെ പ്രണയത്തെ ചേർത്തുപിടിച്ച് ഗോപി സുന്ദർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Gopi sundar wishes to abhaya hiranmayi on her birthday

Next Story
ലോക്ക്ഡൗൺ കാലം കൃഷിയിൽ മുഴുകി സുഹാസിനി; വീഡിയോSuhasini, Suhasini maniratnam, Suhasini terrace garden, hydroponic terrace garden, സുഹാസിനി മണിരത്നം, ടെറസ് ഗാർഡൻ, അടുക്കളത്തോട്ടം, indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com