ഒരു റിയാലിറ്റി ഷോ വേദിയിൽ വെച്ച് ഗായകൻ ഇമ്രാൻ ഖാന് സംഗീതസംവിധായകൻ ഗോപി സുന്ദർ ഒരു വാക്ക് നൽകിയിരുന്നു. തന്റെ ഒരു പാട്ട് ഇമ്രാന് നൽകാമെന്ന്. എന്നാൽ തന്നെ തേടി ഗോപി സുന്ദർ നേരിട്ട് എത്തുമെന്നോ സർപ്രൈസുമായി ഓട്ടോയിൽ വന്നു കയറുമെന്നോ ഇമ്രാൻ പ്രതീക്ഷിച്ചിരുന്നില്ല.

ഉപജീവനത്തിനായി കൊല്ലത്ത് ഓട്ടോ ഓടിക്കുന്ന ഇമ്രാൻ ഖാനെ കാണാൻ സുഹൃത്തുക്കൾക്ക് ഒപ്പമാണ് ഗോപി സുന്ദർ എത്തിയത്. മാസ്ക് അണിഞ്ഞ് മുഖം മറച്ച് ഒരു സാധാരണ യാത്രികനെ പോലെ ഇമ്രാന്റെ ഓട്ടോയിൽ കയറിയ ഗോപി സുന്ദർ ഇറങ്ങാൻ നേരമാണ് ആ സർപ്രൈസ് പൊളിച്ചത്. തന്റെ മുന്നിൽ നിൽക്കുന്നത് ഗോപി സുന്ദറാണെന്ന് ഇമ്രാന് ആദ്യം വിശ്വസിക്കാനായില്ല. തിരിച്ചറിഞ്ഞപ്പോൾ സ്നേഹത്തോടെ ഇമ്രാൻ ഗോപി സുന്ദറിനെ കെട്ടിപ്പിടിച്ചു. ഇമ്രാനായി ഒരു പാട്ടു മാറ്റിവച്ചിട്ടുണ്ടെന്ന സന്തോഷവും ഗോപി സുന്ദർ ഇമ്രാനുമായി പങ്കുവച്ചു.

പറഞ്ഞ വാക്കിന് വില കൽപ്പിച്ച ഗോപി സുന്ദറിന്റെ പ്രവർത്തിയ്ക്ക് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.

Read more: എന്റെ നിലനിൽപ്പിന് കാരണമായവളേ; തന്റെ പ്രണയത്തെ ചേർത്തുപിടിച്ച് ഗോപി സുന്ദർ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook