ഒരു റിയാലിറ്റി ഷോ വേദിയിൽ വെച്ച് ഗായകൻ ഇമ്രാൻ ഖാന് സംഗീതസംവിധായകൻ ഗോപി സുന്ദർ ഒരു വാക്ക് നൽകിയിരുന്നു. തന്റെ ഒരു പാട്ട് ഇമ്രാന് നൽകാമെന്ന്. ആ വാക്ക് ഇപ്പോൾ പാലിച്ചിരിക്കുകയാണ് സംഗീതസംവിധായകൻ.
ഉപജീവനത്തിനായി കൊല്ലത്ത് ഓട്ടോ ഓടിക്കുന്ന ഇമ്രാൻ ഖാനെ ഗോപി സുന്ദർ അപ്രതീക്ഷിതമായി കാണാനെത്തിയത് അടുത്തിടെ വാർത്തയായിരുന്നു. ഇമ്രാൻ ഖാന്റെ ഓട്ടോയിൽ ഒരു യാത്രക്കാരൻ എന്ന നിലക്ക് ഗോപി സുന്ദർ കയറുകയായിരുന്നു. മാസ്ക് ധരിച്ച് മുഖം മറച്ച നിലയിലായിരുന്നതിനാൽ ഇമ്രാന് ഗോപി സുന്ദറിനെ മനസ്സിലാക്കാനും കഴിഞ്ഞില്ല.
Read More: റിയാലിറ്റി ഷോ താരം ഇമ്രാൻ ഖാനെ തേടി ഓട്ടോയിലെത്തിയ സർപ്രൈസ്
ഇതിന് പിറകേ മറ്റൊരു വിവരം കൂടി പങ്കുവയ്ക്കുകയാണ് ഗോപി സുന്ദർ. ഇമ്രാൻ ഖാൻ പാടുന്ന ആദ്യ ഗാനത്തിന്റെ റെക്കോഡിങ്ങ് പൂർത്തിയാക്കിയതായെന്ന വിവരം. ഗോപി സുന്ദർ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
“ഞങ്ങളുടെ റെക്കോർഡിംഗ് സെഷൻ ഞങ്ങൾ പൂർത്തിയാക്കി. ഈ മിടുക്കനായ പ്രതിഭാധനനായ ഇമ്രാൻ ഖാനുമായി ഒരുമിച്ച് വർക്ക് ചെയ്തത് അത്ഭുതകരമായ അനുഭവമായിരുന്നു. ഞങ്ങളെ നിങ്ങളുടെ പ്രാർത്ഥനയിൽ നിലനിർത്തുക ഞങ്ങൾ ഒരു മനോഹരമായ പാട്ടിന്റെ ആദ്യ വരിയുമായി വരുന്നു – സംഗീതമേ…..” എന്നാണ് ഗോപി സുന്ദർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.
We just finished our recording session. It was an amazing working experience with this brilliant sweet talented Imran…
Posted by Gopi Sundar on Thursday, 24 September 2020
ഇമ്രാനൊപ്പമുള്ള ചിത്രങ്ങളും ഗോപി സുന്ദർ പങ്കുവച്ചിട്ടുണ്ട്. മ്യൂസിക് റെക്കോഡിങ്ങ് സമയത്തേതും അത് കഴിഞ്ഞ ശേഷവുമുള്ള ചിത്രങ്ങളാണ് പങ്കുവച്ചിട്ടുള്ളത്. ഇരുവരും വളരെ സന്തോഷവാൻമാരായിരിക്കുന്നത് ചിത്രങ്ങളിൽ കാണാം.
Read more: എന്റെ നിലനിൽപ്പിന് കാരണമായവളേ; തന്റെ പ്രണയത്തെ ചേർത്തുപിടിച്ച് ഗോപി സുന്ദർ
ഇമ്രാൻ ഖാനെ ഗോപി സുന്ദർ കുറേ നാളുകൾക്ക് ശേഷം കണ്ടതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. സുഹൃത്തുക്കൾക്ക് ഒപ്പമാണ് ഗോപി സുന്ദർ എത്തിയത്. മാസ്ക് അണിഞ്ഞ് മുഖം മറച്ച് ഒരു സാധാരണ യാത്രികനെ പോലെ ഇമ്രാന്റെ ഓട്ടോയിൽ കയറിയ ഗോപി സുന്ദർ ഇറങ്ങാൻ നേരമാണ് ആ സർപ്രൈസ് പൊളിച്ചത്.
തന്റെ മുന്നിൽ നിൽക്കുന്നത് ഗോപി സുന്ദറാണെന്ന് ഇമ്രാന് ആദ്യം വിശ്വസിക്കാനായില്ല. തിരിച്ചറിഞ്ഞപ്പോൾ സ്നേഹത്തോടെ ഇമ്രാൻ ഗോപി സുന്ദറിനെ കെട്ടിപ്പിടിക്കുന്നതും വീഡിയോയിൽ കാണാം. ഈ സമയത്താണ് ഇമ്രാനായി ഒരു പാട്ടു മാറ്റിവച്ചിട്ടുണ്ടെന്ന കാര്യവും ഗോപി സുന്ദർ ഇമ്രാനുമായി പങ്കുവച്ചത്.