ജീവിത പങ്കാളിയും ഗായികയുമായ അമൃതയോടൊപ്പമുളള ചിത്രങ്ങള്‍ പങ്കു വച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ഇരുവരും പഴനിയില്‍ പോയി മാലയിട്ടു നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘ പളനി മുരുകനുക്ക് ഹരോ ഹരോ’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളകരയ്ക്ക് പ്രിയങ്കരിയായത്. 2010 ഐഡിയ സ്റ്റാര്‍ സിംഗറില്‍ അതിഥിയായ് എത്തിയ ചലച്ചിത്ര താരം ബാലയുമായ് പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. അവന്തിക എന്നൊരു മകളാണ് ഇവര്‍ക്കുളളത്. 2016 ല്‍ ഇരുവരും വിവാഹമോചിതരായി.
അടുത്തിടെയാണ് ഗോപി സുന്ദറുമായുളള പ്രണയം സമൂഹമാധ്യമങ്ങളിലൂടെ അമൃത അനൗണ്‍സ് ചെയ്തിരുന്നു. ഒരുമിച്ചുളള ചിത്രങ്ങള്‍ ഏറെ വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ചുളള ആദ്യ മ്യൂസിക്ക് വീഡിയോയുടെ വിശേഷങ്ങളും പങ്കുവച്ചിരുന്നു.