scorecardresearch

Latest News

അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്; അമൃതയ്ക്ക് ഒപ്പമുള്ള ചിത്രവുമായി ഗോപി സുന്ദർ

“ഇത് മനോഹരവും ആഴമേറിയതും പവിത്രവുമായ ഒന്നിന്റെ തുടക്കമാകട്ടെ,” എന്നാണ് ചിത്രത്തിനു താഴെ ആശംസകൾ പങ്കുവച്ചുകൊണ്ട് ബിഗ് ബോസ് താരവും അമൃതയുടെ അടുത്ത സുഹൃത്തുമായ അപർണ മൾബറി കുറിച്ചത്

Gopi Sundar Amrutha Suresh

സംഗീത സംവിധായകൻ ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രവും ഗോപി സുന്ദർ പങ്കുവച്ച കുറിപ്പും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നു.

“പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്,” എന്നാണ് ഗായിക അമൃത സുരേഷിനൊപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ട് ഗോപി സുന്ദർ കുറിക്കുന്നത്.

“നിങ്ങളെ രണ്ടുപേരെയുമോർത്ത് വളരെ സന്തോഷം! ഇത് മനോഹരവും ആഴമേറിയതും പവിത്രവുമായ ഒന്നിന്റെ തുടക്കമാകട്ടെ. ഈ പ്രത്യേക ദിനത്തിൽ നിങ്ങളോടൊപ്പമുണ്ടായതിൽ വളരെ സന്തോഷം,” എന്നാണ് ചിത്രത്തിനു താഴെ ആശംസകൾ പങ്കുവച്ചുകൊണ്ട് ബിഗ് ബോസ് താരവും അമൃതയുടെ അടുത്ത സുഹൃത്തുമായ അപർണ മൾബറി കുറിച്ചത്.

ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഒട്ടേറെയാളുകൾ ഗോപി സുന്ദറിനും അമൃതയ്ക്കും ആശംസകൾ നേർന്നിട്ടുണ്ട്.

Read Here: നീയൊരു പോസിറ്റീവ് വിബോസ്കിയല്ലേ; അഭയയ്ക്ക് പിന്തുണയുമായി കൂട്ടുകാർ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Gopi sundar shares a selfie with amrutha suresh