scorecardresearch

''ഇവളാണ് എൻ്റെ കല്ല്യാണി കുട്ടി''; ചിത്രം പങ്കുവച്ച് ഗോപി സുന്ദർ

ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെയെല്ലാം തൻ്റെ പുതിയ കാമുകിമാരായി കാണുന്നവർക്കുള്ള മറുപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ

ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെയെല്ലാം തൻ്റെ പുതിയ കാമുകിമാരായി കാണുന്നവർക്കുള്ള മറുപടിയുമായി സംഗീത സംവിധായകൻ ഗോപി സുന്ദർ

author-image
Entertainment Desk
New Update
Gopi Sundar

ഗോപി സുന്ദർ

മലയാളികൾക്ക് നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപി സുന്ദർ.  വ്യക്തി ജീവിതത്തിലെ തീരുമാനങ്ങളിലും സംഭവങ്ങളിലും പലപ്പോഴും ശ്രദ്ധാകേന്ദ്രമാകാറുള്ള ആളാണ് ഗോപി. പങ്കാളികളായിരുന്ന അഭയ ഹിരണ്‍മയി, അമൃത തുടങ്ങിയവരുമായുള്ള അടുപ്പവും വേർപിരിയലും ആരാധകർക്കിടയിൽ ചർച്ചയായിരുന്നു.

Advertisment

എന്നാൽ അത്തരം വിവാദങ്ങളോട് ഗോപി പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ജന്മദിനത്തിൽ ഗായിക മയോനി എന്ന പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഏറെക്കാലമായി ഗോപിയുടെ അടുത്ത സുഹൃത്താണ് പ്രിയ. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും ആരാധകർക്കിടയിലുണ്ട്.

എന്നാൽ ഇപ്പോഴിതാ തൻ്റെ പുതിയ സഹചാരിയെ പരിചയപ്പെടുത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ''ആരുടെ കൂടെ ഫോട്ടോ ഇട്ടാലും അവരെയെല്ലാം എൻ്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമൻ്റോളികൾക്കും നന്ദി. ഇവളാണ് എൻ്റെ കല്ല്യാണി'' എന്ന ക്യാപ്ഷനോടെ ഗോപി പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്.

കഴുത്തിൽ ചുവന്ന റിബൺ കെട്ടിയ ഒരു നായക്കുട്ടിക്കൊപ്പമുള്ള ചിത്രമാണ് ഗോപി പോസ്റ്റ് ചെയ്തിരിക്കുന്നത്. 

പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ കമൻ്റ് ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ തൻ്റെ അമ്മയ്ക്ക് എതിരെ അശ്ലീല കമൻ്റിട്ട ഫെയ്സ്ബുക്ക്  ഉപയോക്താവിനെതിരെ അടുത്തിടെ ഗോപി പോലീസിൽ പരാതി നൽകിയിരുന്നു. 

Read More

Gopi Sunder Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: