scorecardresearch

വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾക്കിടയിൽ അമൃതയെ ചേർത്തുപ്പിടിച്ച് ഗോപി സുന്ദർ

തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചവർക്കുള്ള മികച്ച മറുപടിയാണിതെന്നാണ് കമന്റ് ബോക്സിൽ ആരാധകർ പറയുന്നത്.

തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചവർക്കുള്ള മികച്ച മറുപടിയാണിതെന്നാണ് കമന്റ് ബോക്സിൽ ആരാധകർ പറയുന്നത്.

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Amrutha Suresh| Gopi Sundar| Musician

2022 മെയ് മാസത്തിലാണ് അമൃത സുരേഷുമായി റിലേഷനിലാണെന്ന കാര്യം ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത് (ഫൊട്ടൊ: Gopi Sundar/Instagram)

കുറച്ചധികം ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് സംഗീതജ്ഞരായ ഗോപി സുന്ദറും അമൃതയും. ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങളാണ് സോഷ്യൽ മീഡിയയിൽ എങ്ങും പ്രചരിച്ചത്. അതിനൊപ്പം താരങ്ങൾ പങ്കുവച്ച സ്റ്റോറിയും പോസ്റ്റുകളുമൊക്കെ ആരാധകരെ കൂടുതൽ സംശയത്തിലാക്കി. ഇപ്പോഴിതാ അഭ്യൂഹങ്ങളെയെല്ലാം തള്ളിമാറ്റി കൊണ്ട് അമൃതയെ ചേർത്തുപിടിച്ചു കൊണ്ടുള്ള ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഗോപി സുന്ദർ.

Advertisment

'ഗുഡ് മോർണിങ്ങ്' എന്ന് കുറിച്ചാണ് ഗോപി സുന്ദർ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. വളരെ സന്തോഷത്തോടെ നിൽക്കുന്ന താരങ്ങളെ ചിത്രത്തിൽ കാണാം. ഇവരെ കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചവർക്കുള്ള മികച്ച മറുപടിയാണിതെന്ന് കമന്റ് ബോക്സിൽ ആരാധകർ പറയുന്നു.

ഇതിലും ഭേദം ഞങ്ങളെ അങ്ങ് കുത്തികൊല്ലുന്നതായിരുന്നു ചേട്ടായി. ഞങ്ങൾ മലയാളികൾ എന്തോരം സ്വപ്നം കണ്ടതാ എന്നാലും ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു, ചാക്ഷരത മലയാളികൾക്ക് ഉള്ള മറുപടി. സ്വന്തം വീട്ടിലെ സന്തോഷം നോക്കാതെ, വല്ലവന്റെയും വീട്ടിൽ എത്തി നോക്കി കുറ്റം പറയുന്നത്തിന് മലയാളികളെ കഴിഞ്ഞേ ഉള്ളു ആളുകൾ!!! തുടങ്ങിയ കമന്റുകളാണ് പലരും കുറിച്ചത്.

Advertisment

അഭ്യൂഹങ്ങൾക്കിടയിൽ ഗോപി സുന്ദർ തന്റെ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത വീഡിയോയും ചർച്ചയായിരുന്നു. ബന്ധങ്ങളെ കുറിച്ചും സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ കുറിച്ചുമുള്ള ഒരു മോട്ടിവേഷണൽ വീഡിയോ ആണിത്.

2022 മെയ് മാസത്തിലാണ് അമൃത സുരേഷുമായി റിലേഷനിലാണെന്ന കാര്യം ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. "പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്," എന്നാണ് അമൃതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ട് ഗോപി സുന്ദർ കുറിച്ചത്.അമൃതയും ഗോപി സുന്ദറുമൊരുമിച്ച് ഏതാനും മ്യൂസിക് ആൽബങ്ങളും അടുത്തിടെ പുറത്തിറക്കിയിരുന്നു.

നടൻ ബാലയാണ് അമൃതയുടെ ആദ്യ ഭർത്താവ്. വിവാഹിതനായ ഗോപി സുന്ദർ ഗായിക അഭയ ഹിരൺമയിയുമായുള്ള പതിനാലു വർഷത്തെ ലിവിങ്ങ് റിലേഷൻഷിപ്പിൽ നിന്ന് വേർപിരിഞ്ഞ​ ശേഷമാണ് അമൃതയെ പങ്കാളിയാക്കിയത്.

Gopi Sunder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: