സംഗീതസംവിധായകൻ ഗോപി സുന്ദറിനു പിന്നാലെ മകൻ മാധവ് സുന്ദറും സംഗീതലോകത്ത് സജീവമാകാൻ ഒരുങ്ങുകയാണ്. ഗോപിസുന്ദറിന്റെ ഗുരുവായ ഔസേപ്പച്ചനൊപ്പമാണ് മാധവും സിനിമാസംഗീതരംഗത്ത് തന്റെ തുടക്കം കുറിക്കുന്നത്. ഗോപിസുന്ദർ തന്നെയാണ് ഈ വിശേഷം സമൂഹമാധ്യമങ്ങളിലൂടെ പങ്കിട്ടിരിക്കുന്നത്. ഒസേപ്പച്ചനൊപ്പം മാധവ് സ്റ്റുഡിയോയിൽ ഇരിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഗോപി സുന്ദർ തന്റെ സന്തോഷം പങ്കുവച്ചത്. ഒപ്പം ഒസേപ്പച്ചനും ഗിരീഷ് പുത്തഞ്ചേരിയ്ക്കും ഒപ്പമിരിക്കുന്ന പഴയൊരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.

“എന്റെ മൂത്തമകൻ മാധവ് സുന്ദർ എന്റെ ഗുരുവായ ഔസേപ്പച്ചൻ സാറിനൊപ്പം. ഒരു അച്ഛനെന്ന രീതിയിൽ അഭിമാനനിമിഷം. പ്രിയപ്പെട്ട മകനേ, ഒരുപാട് ദൂരം പോകാനുണ്ട്. പാരമ്പര്യം സൂക്ഷിക്കുക, ആത്മസമർപ്പണത്തോടെ മുന്നോട്ട് പോവുക, അത് നിന്റെ രക്തത്തിൽ ഉണ്ട്,” ഗോപിസുന്ദർ കുറിക്കുന്നു.

മാധവിനെ കൂടാതെ യാദവ് സുന്ദർ എന്നൊരു മകൻ കൂടി ഗോപി സുന്ദറിനുണ്ട്. കഴിഞ്ഞ ദിവസം ഇളയ മകൻ യാദവിനൊപ്പമുള്ള ചിത്രവും ഗോപി സുന്ദർ പങ്കുവച്ചിരുന്നു.

Read more: ഇത് ന്യൂസ് റൂമിൽ പിറന്ന പാട്ട്; പ്രത്യാശയുടെ സംഗീതവുമായി ഗോപി സുന്ദറും സംഘവും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook