/indian-express-malayalam/media/media_files/uploads/2019/12/gopi-abhaya.jpg)
സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയിരുന്നു. എന്നാൽ പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങൾ നടത്തുകയും മുൻവിധികൾ നടക്കുകയും ചെയ്യുമ്പോൾ അഭയയും ഗോപിയും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്.
Read More: മഞ്ജു ശത്രുവല്ല, സാഹചര്യമുണ്ടായാല്‍ ഒന്നിച്ചഭിനയിക്കും: ദിലീപ്
ഞങ്ങളുടെ ചുമ്മ ചുമ്മ നിമിഷങ്ങൾ എന്ന അടിക്കുറിപ്പോടെ മനോഹരമായൊരു വീഡിയോയാണ് അഭയ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു പ്ലേറ്റിൽ ഗോപി സുന്ദർ താളമിടുകയും അതിനൊത്ത് അഭയ പാടുകയും ചെയ്യുന്ന രസകരമായ വീഡിയോയിൽ എന്റെ ക്രിസ്മസ് പപ്പ എന്നും അഭയ കുറിച്ചിട്ടുണ്ട്.
View this post on InstagramA post shared by Abhaya Hiranmayi (@abhayahiranmayi) on
വ്യക്തി ജീവിതത്തിൽ​ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തിൽ​ വലിയ ഓളമാണ് സൃഷ്ടിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us