ക്വാറന്റെയിൻ കാലത്തെ വിരസതയകറ്റാനുള്ള പെടാപാടിലാണ് എല്ലാവരും. പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയുമൊന്നും കാണാതെയിരിക്കുന്ന ക്വാറന്റെയിൻ കാലത്ത് സമൂഹമാധ്യമങ്ങളാണ് പലർക്കും ഒരാശ്വാസം. സംഗീത സംവിധായകൻ ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ശ്രദ്ധ നേടുകയാണ്. വീടിനു പിറകിലെ പാടവരമ്പിൽ ആട്ടിൻകുട്ടികളോട് മിണ്ടിപറഞ്ഞു നിൽക്കുകയാണ് ഗോപിസുന്ദർ ചിത്രത്തിൽ. ഗായികയും ഗോപി സുന്ദറിന്റെ പങ്കാളിയുമായ അഭയ ഹിരൺമയിയാണ് ചിത്രം പകർത്തിയത്. ‘കൊറോണയെ കുറിച്ചുള്ള ചർച്ചയ്ക്കിടെ’ എന്നാണ് ഗോപിസുന്ദർ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ.

സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള ഗായിക അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്ക ഒന്നായിരുന്നു. എന്നാൽ പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങൾ നടത്തുകയും മുൻവിധികൾ നടക്കുകയും ചെയ്യുമ്പോൾ അഭയയും ഗോപിയും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്.

വ്യക്തി ജീവിതത്തിൽ​ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ‘നാക്കു പെന്റ നാക്കു ടക’, ‘വിശ്വാസം അതല്ലെ എല്ലാം’, ‘മല്ലി മല്ലി ഇഡി റാണീ രാജു’, ‘2 കണ്ട്രീസ്’, ‘ജെയിംസ് ആന്റ് ആലീസ്’, ‘സത്യ’, ‘ഗൂഢാലോചന’ എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ‘ഗൂഢാലോചന’യിലെ കോയിക്കോട് പാട്ട് മലയാളത്തിൽ​ വലിയ ഓളമാണ് സൃഷ്ടിച്ചത്.

Read more: ഞങ്ങളുടെ ചുമ്മാ ചുമ്മാ സമയങ്ങൾ; ഗോപി സുന്ദറും അഭയ ഹിരൺമയിയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook