scorecardresearch

അഭയയുടെ ഡാൻസിനൊപ്പം താളം പിടിച്ച് ഗോപി സുന്ദർ; വീഡിയോ

“അദ്ദേഹത്തെ കൊണ്ട് ഡാൻസ് കളിപ്പിക്കാനുള്ള എന്റെ പാഴായിപ്പോയ ശ്രമം,” എന്നാണ് അഭയ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നത്

Gopi Sundar, Abhaya Hiranmayi, , Abhaya Hiranmayi Gopi Sundar dance, Gopi Sundar photos, Abhaya Hiranmayi photos, ഗോപി സുന്ദർ, അഭയ ഹിരൺമയി

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അഭയ ഹിരൺമയിയും. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒരു ഡാൻസ് വീഡിയോ ആണ് അഭയ പങ്കു വച്ചിരിക്കുന്നത്.

ദളപതി വിജയ്‌യുടെ ഹിറ്റ് സിനിമയായ ‘മാസ്റ്ററി’ലെ ‘വാത്തി കമ്മിങ്’ എന്ന ഹിറ്റ് ഗാനത്തിന് അനുസരിച്ച് ചുവടുവെയ്ക്കുകയാണ് അഭയ. കൈകൾ കൊണ്ട് താളം പിടിക്കുന്ന ഗോപി സുന്ദറിനെയും വീഡിയോയിൽ കാണാം. “അദ്ദേഹത്തെ കൊണ്ട് ഡാൻസ് കളിപ്പിക്കാനുള്ള എന്റെ പാഴായിപ്പോയ ശ്രമം,” എന്നാണ് അഭയ വീഡിയോ പങ്കുവച്ചുകൊണ്ട് കുറിക്കുന്നത്.

Read More: എന്റെ നിലനിൽപ്പിന് കാരണമായവളേ; തന്റെ പ്രണയത്തെ ചേർത്തുപിടിച്ച് ഗോപി സുന്ദർ

ഗോപി സുന്ദറുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചുള്ള അഭയ ഹിരൺമയിയുടെ വെളിപ്പെടുത്തൽ ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയ ഒന്നായിരുന്നു. എന്നാൽ പലരും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോട്ടങ്ങൾ നടത്തുകയും മുൻവിധികൾ നടക്കുകയും ചെയ്യുമ്പോൾ അഭയയും ഗോപിയും തങ്ങളുടെ ജീവിതം ആസ്വദിക്കുകയാണ്.

വ്യക്തി ജീവിതത്തിൽ​ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും നിരവധി തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ട്. നാക്കു പെന്റ നാക്കു ടക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, 2 കണ്ട്രീസ്, ജെയിംസ് ആന്റ് ആലീസ്, സത്യ, ഗൂഢാലോചന എന്നീ ചിത്രങ്ങളിൽ ഗോപീ സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഗൂഢാലോചനയിലെ കോയിക്കോട് പാട്ട് മലയാളത്തിൽ​ വലിയ ഓളമാണ് സൃഷ്ടിച്ചത്.

Read more: ഞങ്ങളുടെ ചുമ്മാ ചുമ്മാ സമയങ്ങൾ; ഗോപി സുന്ദറും അഭയ ഹിരൺമയിയും

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Gopi sundar abhaya hiranmayi dance video